കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ എം എ ബേബിക്ക് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പരാതി. പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനമെന്ന പരാതിയാണ് ജില്ലയിലെ ഒരു പക്ഷം എംഎ ബേബിക്ക് കത്ത് നൽകിയത്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അം​ഗമാകാത്ത രാ​​ഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാ​​ഗേഷിനെ നിയമിച്ചതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാ​​ഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം പരാതി അയച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം അവസാനിച്ചു. പിണറായി വിജയനും എംവി ഗോവിന്ദനും മടങ്ങി. ജനറൽ സെക്രട്ടറി എംഎ ബേബി നാളെ വാർത്താ സമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിക്കും. ഇരുവരും മടങ്ങുമ്പോൾ പ്രതികരിച്ചില്ല.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News