Recent News
Featured Stories
Just In
Business
Technology
ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ബിജെപി
കൽപ്പറ്റ: വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന് അവർ […]
റെയിൽവേയുടെ ഒൺലൈൻ ലഗേജ് ബുക്കിങ് ഇന്നുമുതൽ; തൂക്കംനോക്കി തുക അടച്ച് രസീത് കൈപ്പറ്റണം
ന്യൂഡൽഹി: ട്രെയിൻമാർഗം അധിക ലഗേജ് കൊണ്ടുപോകാൻ ഓൺലൈൻ സംവിധാനം റെയിൽവേ വെള്ളിയാഴ്ച തുടങ്ങും.https://parcel.indianrail.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അധിക ലഗേജ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് വെബ്സൈറ്റിൽക്കയറി യാത്രയുടെയും ലഗേജിന്റെയും വിവരങ്ങൾ നൽകിയാൽ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ഈ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ പാഴ്സൽ കൗണ്ടറിൽ നൽകണം. അയക്കേണ്ട ലഗേജിന്റെ തൂക്കംനോക്കി തുക അടച്ച് രസീത് കൈപ്പറ്റണം.യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ രസീത് ഹാജരാക്കി ലഗേജ് കൈപ്പറ്റാം. ലഗേജ് സ്റ്റേഷനിലെത്തിയാൽ രജിസ്റ്റർചെയ്ത […]
വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍
ന്യൂഡല്‍ഹി: വിദ്യാബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ […]
Social share
Recent News
കേരളത്തിൽ ഷോകൾ കുറയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി നടി സാനിയ ഇയ്യപ്പൻ
റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ സ്ക്രീനിനു മുന്നിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ആണ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട സാനിയ മികച്ച നര്‍ത്തകി കൂടിയാണ്. അന്താരാഷ്ട്ര ഷോകളിൽ പതിവായി പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിൽ കുറച്ച് ഷോകൾ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് നടി മുൻപ് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ നാട്ടിൽ ഷോകൾ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ‘നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ […]
Read more
പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. വൈകുന്നേരമായിരുന്നു അപകടം. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more
കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം അംഗീകരിച്ച് ഹൈക്കോടതി
തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുണ്ടായിരുന്നത് .ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് സമിതി […]
Read more
ഹരിത ഓണം: ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും
തിരുവനന്തപുരം; വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ എം.എൽ.എ തിരുവനന്തപുരം നഗരസഭയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര കമ്മിറ്റി, ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി, ട്രേഡ് ഫെയർ കമ്മിറ്റി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി എന്നിവയുമായി സഹകരിച്ചായിരിക്കും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക. ‘ഹരിത ഫ്ലോട്ടുകൾ’ക്ക് പ്രത്യേക പുരസ്കാരം ഘോഷയാത്രയ്ക്കായി വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന […]
Read more


