Category: Innovation

24 മണിക്കൂർ നോൺസ്‌റ്റോപ് പറന്നു:ചരിത്രം കുറിച്ച്‌ ക്വാണ്ടാസ് എയർലൈൻസ്

ടുളൂസ് (ഫ്രാൻസ്): ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് കമ്പനിയുടെ വിമാനം. പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ഏയർബസ് എ 350 ആണ് 24 മണിക്കൂർ തുടർച്ചയായി പറന്ന് ചരിത്രംകുറിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽനിന്ന് ഫ്രാൻസിലെ ടുളൂസിലേക്കായിരുന്നു യാത്ര. 2027-ഓടെ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്ന് ലണ്ടണിലേക്കും ന്യൂയോർക്കിലേക്കും നോൺസ്‌റ്റോപ് വിമാന സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന പ്രൊജക്ട് സൺറൈസ് പദ്ധതിയുടെ ഭാഗമായാണ് ചരിത്രയാത്ര നടത്തിയത്. ക്വാണ്ടാസ് എയർലൈനിന്റെ ദീർഘകാലമായുള്ള പദ്ധതിയാണിത്. മെൽബണിൽനിന്ന് ജൂലൈ 27-ന് പ്രാദേശികസമയം വൈകീട്ട് 5.27-ന് […]
Read more

ഇനി വെള്ളം കെട്ടിനിൽക്കില്ല; വെള്ളക്കെട്ട് നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ

ദുബൈ: മഴയെതുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ. റോഡ് ട്രാൻസ്‌പോർട് അതോറിറ്റി വികസിപ്പിച്ച പുതിയ ‘റാപ്പിഡ് ഇന്റെർവെൻഷൻ വെഹിക്കിൾ’ ദുബൈ കിരീടാവകാശി ഷെയ്ഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യത്തിൽ ഗതാഗത നിയന്ത്രണവും രക്ഷാ പ്രവർത്തനവും 75 ശതമാനം വേഗതയിലാക്കാൻ ഈ വാഹനത്തിനു സാധിക്കും. മിനിറ്റിൽ ഏകദേശം 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ഈ വാഹനത്തിന് ശേഷിയുണ്ട്. റോഡിലെ […]
Read more

റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥികൾ

കൊച്ചി: സുരക്ഷിതമായി പുല്ലും കാടും വെട്ടാൻ റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് എൻജിനീയറിങ് വിദ്യാർത്ഥികൾ. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ ആണ് റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നറിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡീസൽ, പെട്രോൾ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗത ഗ്രാസ് കട്ടറുകൾ ഉണ്ടാക്കുന്ന കാർബൺ പുറന്തള്ളലും ,ശബ്ദ മണിലീകരണവും ഒഴിവാക്കി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ശബ്ദരഹിത സംവിധാനമാണ് ഇത്. 12 വോൾട്ട് […]
Read more

Recent News