Category: GULF

തിരുവനന്തപുരത്തിന് ഇനി ഗൾഫ് കണക്ടിവിറ്റി കൂടി; റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ എളുപ്പമാകുന്നു. റിയാദിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കും. ഒക്ടോബർ 27 മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. റിയാദ് സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിലുള്ള ദമ്മാം സർവീസിന് പുറമെയാണ് പുതിയ റിയാദ് റൂട്ട്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്നതോടെ യാത്രാസമയവും കണക്ഷൻ […]
Read more

സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ദുബായ്: ദുബായ്- ടെല്‍ അവീവ് വിമാനത്തിലെ ആക്രമണ ശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. മച്ചാറിന്റേത് അസാമാന്യ ധീരതയാണെന്ന് പ്രശംസിച്ച അദ്ദേഹം സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചതായും വ്യക്തമാക്കി. മച്ചാര്‍ യുഎഇയുടെ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്നും ഷെയ്ഖ് ഹംദാന്‍ പ്രതികരിച്ചു. ഫ്‌ളൈ ദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങളുമായും അടിയന്തര ഘട്ടത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ യാത്രക്കാരുമായും ഉള്‍പ്പടെ ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

അബുദാബിയിൽ വായുമലിനീകരണവും ചൂടും അളക്കാൻ എഐ സംവിധാനം

അബുദാബി: അബുദാബി നഗരത്തിലെ റോഡിലെ വായുമലിനീകരണവും ചൂടും കൃത്യമായി കണ്ടെത്താൻ എഐ സാങ്കേതികവിദ്യയുമായി അധികൃതർ. കാൽനടയാത്രക്കാരെ ബാധിക്കുന്ന മലിനീകരണ തോത് തത്സമയം നിരീക്ഷിക്കുന്ന ‘എക്‌സ്‌പോഷർ എഐ’ എന്ന പുതിയ ടൂളാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഡിപ്പാർട്ട്‌‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടും എംഐടി സെൻസബിൾ സിറ്റി ലാബും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഓരോ വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണ തോത് ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്ന ‘എമിഷൻ എഐ’ എന്ന സംവിധാനത്തോടൊപ്പം ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. കൃത്യമായ […]
Read more

ചാരിറ്റിയുടെ പേരിൽ പണിയെടുത്തത് തട്ടിപ്പ്; കുവൈത്തിൽ അഞ്ചംഗ സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് പിടിയിലായത്. ഒരു ചാരിറ്റി സംഘടനയുടെ പേരും സംഭാവനാ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന വെബ്സൈറ്റും ഫോൺ നമ്പറും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സംഘടനയുടെ അറിവില്ലാതെയാണ് ഇവർ ഈ സംവിധാനങ്ങൾ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങളാണ് പ്രതികൾ ജനങ്ങളിൽ നിന്ന് സംഭാവനയായി […]
Read more

യുഎഇയിൽ കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു

ദുബായ്: യുഎഇയിൽ കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി കാലാവസ്ഥ മാറുന്നു. ഒക്ടോബർ മാസത്തോടെ താപനില ക്രമേണ കുറയുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. വേനൽക്കാലത്ത് നിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ സമയമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെയാണ് രാജ്യത്ത് തണുത്ത കാറ്റും മഴസാധ്യതയും ശക്തമാകുന്നത്. കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതുമൂലം ചിലയിടങ്ങളിൽ പെട്ടെന്നുള്ള ശക്തമായ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിദേശത്ത് നിന്നും മയക്കുമരുന്നുമായി എത്തിയ രണ്ട് യാത്രക്കാർ പിടിയിലായി. ടെർമിനൽ 4 വഴി എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് എത്തിയ വനിതാ യാത്രക്കാരിയുടെ ലഗേജിൽ നിന്നാണ് വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ടെർമിനൽ 4-ൽ വെച്ച് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 564 ചെറിയ പാക്കറ്റുകളിലായി 1.763 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം […]
Read more

ഫ്‌ളൈ ദുബായ് വിമാനത്തിലേത് ഭീകരാക്രമണ നീക്കം; സ്ഥിരീകരിച്ച് യുഎഇ

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് സ്ഥിരീകരിച്ച് യുഎഇ. പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റിന്റെ ശ്രമം. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ഷംസിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റുവിവരങ്ങൾ‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച (സെപ്റ്റംബർ 30) രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ […]
Read more

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. അസീർ പ്രവിശ്യയിൽ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. എന്നാൽ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. വെള്ളിയാഴ്ച യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലാണ് സഖ്യസേന വിജയകരമായി തടഞ്ഞത്. പരിക്കേറ്റയാൾക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായി സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. […]
Read more

റിയാദിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തി

റിയാദ് : റിയാദിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ സ്വദേശിയായ പ്രവാസിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാട്ടിലെത്തിച്ചത്.റിയാദിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്. മരണവിവരം അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ ദുഃഖത്തിലായി. പ്രവാസി സംഘടനകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഇടപെടലിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് ജന്മനാട്ടിലേക്ക് കൊണ്ടുപോയി. അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ […]
Read more

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ; ദുബായ്–ലണ്ടൻ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കി

ദുബായ്: യാത്രക്കാരന് വിമാനത്തിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിൽ നിന്ന് ലണ്ടനിലേക്ക് പോയ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. എയർബസ് A380 വിമാനമായ EK31 ആണ് അടിയന്തരമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കിയത്. ദുബായിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് യാത്രക്കാരന് ആരോഗ്യപ്രശ്നമുണ്ടായത്. തുടർന്ന് ക്യാബിൻ ജീവനക്കാർ യാത്രക്കാരന് ആവശ്യമായ സഹായം നൽകി. കൂടുതൽ ചികിത്സയ്ക്കായി ഫ്രാങ്ക്ഫർട്ടിൽ മെഡിക്കൽ സഹായം ഒരുക്കുകയും ചെയ്തു. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ വിമാനത്തിൽ […]
Read more

Recent News