Category: GULF

ഒമാനിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മസ്കറ്റ്: അറേബ്യൻ കടൽത്തീര മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം മൂലം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാൻ […]
Read more

അജ്മാനിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് 6.55 ലക്ഷം ദിർഹം നഷ്ടപരിഹാരം

ദുബായ്: അജ്മാനിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട് ജോലി ചെയ്യാനാകാതെ ദുരിതത്തിലായ മലയാളി പ്രവാസിക്ക് ദുബായ് കോടതി വഴി 6,55,341 ദിർഹം നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽ ജീവിതം വഴിമുട്ടിപ്പോയ മുപ്പത്തിയെട്ടുകാരനായ സുധീറിന് ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് കോടതി ചെലവുകൾ ഉൾപ്പെടെയുള്ള ഈ തുക ലഭിച്ചത്. പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ സുധീറിനുണ്ടായ ഭാവി നഷ്ടങ്ങളും തുടർചികിത്സകളും കണക്കിലെടുത്ത് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ദുബായ് കോർട്ട് ഓഫ് കസേഷനിൽ വീണ്ടും അപ്പീൽ നൽകിയിട്ടുണ്ട് […]
Read more

യുഎഇയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

യുഎഇയിൽ കടുത്ത വേനലിന് വിരാമമാകുന്നതോടെ അടച്ചിട്ടിരുന്ന നിരവധി വിനോദസഞ്ചാര-കുടുംബ ആകർഷണ കേന്ദ്രങ്ങൾ വീണ്ടും തുറക്കുകയാണ്. ഗ്ലോബൽ വില്ലേജ്, ദുബായ് മിറക്കിൾ ഗാർഡൻ, ദുബായ് സഫാരി പാർക്ക്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ് എന്നിവയുടെ തിരിച്ചുവരവിനൊപ്പം വിവിധ സാംസ്കാരിക, കായിക, ഭക്ഷ്യമേളകളും ഒക്ടോബറിനെ സജീവമാക്കും. മോഷൻഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾഡ്, ലെഗോലാൻഡ് ദുബായ് റിസോർട്ട്, റിവർലാൻഡ് എന്നിവ ഉൾപ്പെടുന്ന ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഒക്ടോബർ 7ന് വീണ്ടും സന്ദർശകർക്കായി തുറക്കും. കുടുംബങ്ങൾക്കായി നിരവധി വിനോദാനുഭവങ്ങളാണ് ഇവിടെ […]
Read more

റിയാദിൽ എല്ലാ സ്കൂളുകളിലും ഒരാഴ്ചത്തേക്ക് പഠനം ഓൺലെെനിലാക്കണമെന്ന് നിർദേശം

റിയാദിലെ എല്ലാ സ്കൂളുകളിലും ഒരാഴ്ചത്തേക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു. പകരം ഓൺലെെനായി പഠനം നടത്താൻ അധികൃതർ നിർദേശം നൽകി. എല്ലാ ക്ലാസുകളിലെയും കുട്ടികൾക്കും അധ്യാപകർക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ഇത് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളുടെ ഔദ്യോ​ഗിക ആശയവിനിമയ ചാനലുകൾ വഴി എല്ലാ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. റിയാദിലെ നിരവധി രക്ഷിതാക്കൾക്ക് ഇന്ന് സ്കൂളുകളിൽ നിന്ന് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. അത് പ്രകാരം ഒരാഴ്ചത്തേക്ക് പഠനം ഓൺലൈനായി നടത്തുമെന്ന് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. […]
Read more

ദുബായിലെ ജനസംഖ്യയിൽ ഭൂരിഭാ​ഗവും യുവജനങ്ങൾ

ദുബായിലെ ജനസംഖ്യയിൽ 80 ശതമാനത്തിലധികവും 20-നും 59-നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കുന്ന വിഭാഗക്കാരെന്ന് ഏറ്റവും പുതിയ കണക്കുകൾ. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ജനസംഖ്യയിലെ തൊഴിൽശേഷിയുള്ളവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ച് കഴിഞ്ഞ വർഷം അവസാനത്തോടെ ഏകദേശം 36.8 ലക്ഷത്തിൽ (3,679,771) എത്തിയിട്ടുണ്ട്. ദുബായിലെ ആകെ ജനസംഖ്യ 45.8 ലക്ഷം (4,580,300) പിന്നിട്ട സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ.കഴിഞ്ഞ നാല് വർഷത്തിനിടയിൽ ദുബായിലെ തൊഴിൽശേഷിയുള്ള ജനവിഭാഗത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ 72.38 ശതമാനം പുരുഷന്മാരും […]
Read more

ഭിന്നശേഷിക്കാർക്കായി പ്രത്യേക ടാക്സി സൗകര്യം വിപുലീകരിച്ച് റാസൽഖൈമ

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സർവീസ് നടത്തുന്ന പ്രത്യേക ടാക്സികളുടെ എണ്ണം വർദ്ധിപ്പിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി. ഇത്തരത്തിലുള്ള വാഹനങ്ങളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ആണ് വർദ്ധിപ്പിച്ചത്. എമിറേറ്റിലുടനീളം എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.വീൽചെയർ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ വാഹനത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റുകൾ, യാത്രയിലുടനീളം വീൽചെയർ സുരക്ഷിതമായി നിർത്തിയിടാനുള്ള ലോക്കിംഗ് സംവിധാനങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സ്മാർട്ട് ക്യാമറകൾ എന്നിവ ഈ പ്രത്യേക വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ […]
Read more

സൗദിയുടെ സ്വന്തം കാർ ‘സീറി’ന്‍റെ ആദ്യ മോഡൽ ‘എക്സോബോട്ട്’ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയുടെ സ്വന്തം കാർ നിർമാണ കമ്പനിയായ ‘സീർ’ നിർമിച്ച ആദ്യ കാറായ ‘എക്സോബോട്ട്’ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. വിപണിയിൽ സെഡാൻ, എസ്‌.യു.വി മോഡലുകളിലാണ് ഈ വാഹനങ്ങൾ എത്തുന്നത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്ത് പുതിയ വ്യവസായങ്ങൾ വളർത്തിയെടുക്കാനും, ലോകത്തിലെ മുൻനിര കാർ നിർമാണ രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദിയെ ഉയർത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ നേട്ടം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് […]
Read more

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്ന് ആക്രമണം. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുമായി സഞ്ചരിച്ച എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപമാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി […]
Read more

കുവൈത്തിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രചാരണം; നിഷേധിച്ച് വ്യോമയാന അതോറിറ്റി

കുവൈത്ത് സിറ്റി: ഒക്ടോബർ ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന പ്രചാരണം നിഷേധിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. കുവൈത്ത് വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനി ഒക്ടോബർ ഒന്നുമുതൽ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി വ്യക്തമാക്കി. ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് യാതൊരു ഔദ്യോഗിക തീരുമാനമോ അറിയിപ്പോ നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാന സർവീസുകളുമായി […]
Read more

സൗദിയിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം: മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ നഗരങ്ങളിൽ മുന്നറിയിപ്പ്

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കും സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ കൈമാറി. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴിയാണ് ഒരേസമയം അതോറിറ്റി ലക്ഷക്കണക്കിന് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്. യെമനിലെ ഹൂതി വിമതരിൽനിന്നുള്ള വ്യോമാക്രമണ ഭീഷണികളും മേഖലയിലെ സംഘർഷ സാധ്യതകളും […]
Read more

Recent News