അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്; ഭീഷണികൾക്ക് അതിരുകളില്ലാത്ത തിരിച്ചടി നൽകാൻ നിർദേശം

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ശത്രുക്കൾ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണങ്ങൾ നടത്തിയാൽ അതിന്റെ സമയവും അവസാനിപ്പിക്കേണ്ട സാഹചര്യങ്ങളും തീരുമാനിക്കുന്നത് ഇറാൻ സൈന്യവും ജനങ്ങളുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഖമനേയിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് മുന്നറിയിപ്പ്. ഏതുതരത്തിലുള്ളതും ഏത് തലത്തിലുള്ളതുമായ ഭീഷണികൾക്കും ഉടനടി ശക്തമായ തിരിച്ചടി നൽകണമെന്ന് സൈനിക മേധാവികൾക്ക് ഖമനേയി നിർദേശം നൽകി. തിരിച്ചടി […]

ഒമർ അബ്ദുള്ള വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റാസ്ദാൻ

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിവാഹിതനായി. പ്രമുഖ മാധ്യമപ്രവർത്തകയും അവതാരകയുമായ നിധി റാസ്ദാനാണ് വധു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒമർ അബ്ദുള്ള തന്നെയാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്. ‘ഒരു പുതിയ യാത്രയ്ക്ക് തുടക്കമാകുന്നു’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. വിവാഹത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി സന്തോഷവാർത്ത പുറത്തുവിട്ടത്. ഒമർ അബ്ദുള്ളയും ആദ്യഭാര്യ പായൽ അബ്ദുള്ളയും തമ്മിലുള്ള വിവാഹബന്ധം മൂന്ന് മാസം മുമ്പ് നിയമപരമായി വേർപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഒമർ […]

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര […]

വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീടുകൾ അനുവദിച്ചു; രണ്ടാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ രണ്ടാംഘട്ടത്തിൽ 149 കുടുംബങ്ങൾക്ക് കൂടി വീടുകൾ അനുവദിച്ചു. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഫേസ് 2എ, ഫേസ് 2ബി, അപ്പീൽ പട്ടിക എന്നിവയിൽ ഉൾപ്പെട്ടവർക്കാണ് രണ്ടാംഘട്ടത്തിൽ വീടുകൾ ലഭിച്ചത്. കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാറും പങ്കെടുത്തു. രണ്ടാംഘട്ടത്തിൽ സോൺ ഒന്നിൽ 23 വീടുകളും സോൺ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ […]

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻപട്ടം തിരുവനന്തപുരത്തിന്. 2012 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 965 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി. അതേസമയം, അത്‌ലറ്റിക്സിൽ മലപ്പുറം വീണ്ടും ചാമ്പ്യന്മാരായി. 204 പോയിന്റ് നേടിയാണ് മലപ്പുറം തുടർച്ചയായ മൂന്നാം തവണയും അത്‌ലറ്റിക് കിരീടം സ്വന്തമാക്കിയത്. 161 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിഭാഗത്തിൽ പാലക്കാട് ഐഡിയൽ […]

രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയിട്ടില്ല, ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചത്; വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഗുണ്ടായിസ വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. രാജൻ ജോസഫിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ താൻ കയറിയിട്ടില്ലെന്നും പ്രതിയെ തിരിച്ചറിയാനുള്ള അവകാശം തനിക്കുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. ജനപ്രതിനിധിയും പൊതുപ്രവർത്തകയുമെന്ന നിലയിൽ സംയമനത്തോടെയും മാന്യമായുമാണ് രാജൻ ജോസഫിനോട് സംസാരിച്ചതെന്നും അവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെയും തന്നെയും പരാമർശിച്ച് രാജൻ […]

വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി എസ്. സതീഷ്

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്‌എഫ്‌ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുകയാണെന്നും നാടകത്തെപ്പോലും ഭയപ്പെടുന്ന നിലയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി എത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോളേജിലെ കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകവും പ്രതീകാത്മകവുമായ നാടകാവതരണത്തെ ആർഎസ്എസ് അനുഭാവിയായ പിആർഒ വളച്ചൊടിക്കുകയായിരുന്നുവെന്ന് […]

ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റ്; ആറ് ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് ഖർഗെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ മോക്ക് ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിൽ നടന്ന മോക്ക് പാർലമെന്റിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പൗരസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഖർഗെയുടെ വസതിയിലാണ് മോക്ക് പാർലമെന്റിനായി പ്രത്യേക വേദി ഒരുക്കിയത്. വോട്ടർ പട്ടികയിൽനിന്ന് ജനങ്ങളുടെ പേരുകൾ അനധികൃതമായി നീക്കം ചെയ്തെന്ന ആരോപണമാണ് പരിപാടിയിൽ […]

വർഷങ്ങളായി പെട്ടിയിലായിരുന്ന മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ പ്രദർശനത്തിന്; റിലീസ് വൈകിയതിൽ ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ

വർഷങ്ങളായി പ്രദർശനത്തിനായി കാത്തിരുന്ന മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ ഒടുവിൽ പ്രേക്ഷകരിലേക്ക്. ഈ വരുന്ന ഞായറാഴ്ച തിരുവനന്തപുരത്താണ് സിനിമയുടെ പ്രദർശനം നടക്കുക. ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിൽ ചിലർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയതോടെ സിനിമ വീണ്ടും ചർച്ചയാകുകയാണ്. മഞ്ജു വാര്യരുടെ പിന്തുണയും സിനിമ നിർമ്മിക്കാനുള്ള താൽപര്യവുമാണ് ‘കയറ്റം’ യാഥാർഥ്യമാക്കിയതെന്ന് സനൽകുമാർ ശശിധരൻ പറയുന്നു. ഒന്നിച്ച് സിനിമ ചെയ്യാമെന്ന മഞ്ജു വാര്യരുടെ നിർദേശത്തെ തുടർന്നാണ് ചിത്രം ആരംഭിച്ചതെന്നും താൻ പറഞ്ഞ കഥ പൂർണ […]

‘ഉലകമേ നോക്ക്’, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസണിലെ ആദ്യ ഗാനം പുറത്ത്

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ലെ ആദ്യ ഗാനം ‘ഉലകമേ നോക്ക്’ ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നൽകിയ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ […]