കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്. സൗദിയുടെ ചില ഭാഗങ്ങളില്‍ ഇന്ന് മിന്നല്‍ പ്രളയത്തിന് കാരണമായേക്കാവുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. സൗദിയുടെ ജസാന്‍, അസീര്‍, അല്‍-ബഹ, മക്ക, മദീന എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. പലയിടങ്ങളിലും മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ തബൂക്ക്, അല്‍ ജൗഫ്, ഹാഇല്‍, ഖസീം, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ തോതിലുള്ള മഴ ലഭിച്ചേക്കാം. മഴ ശക്തമാകുന്ന മലയോര മേഖലകളിലും […]
Read more

