പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ ആശയപ്രചരണം അനുവദിക്കില്ല; വിദ്യാഭ്യാസ മേഖലയിലെ നുഴഞ്ഞുകയറ്റത്തിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാർ സംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ ഇടപെടലുകളും സമാന്തര പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സംസ്ഥാന സിലബസ് കമ്മിറ്റി അംഗീകരിച്ച പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് പരീക്ഷ നടത്തുമ്പോൾ സംഘപരിവാർ സംഘടനകൾ സമാന്തരമായി പരീക്ഷകൾ സംഘടിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് അറിവുണ്ടായിരുന്നോ ഇല്ലയോ എന്ന ചർച്ചയിൽ വിഷയം ഒതുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. […]

2027ലെ എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ടുമുതൽ

തിരുവനന്തപുരം: 2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്ന് മുതൽ 30 വരെയും ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ട് മുതൽ 30 വരെയും നടക്കും. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 16 മുതൽ 20 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. ഇത്തവണ ഏകദേശം […]

സർക്കാർ അംഗീകാരമില്ലാതെ കാലടി സർവകലാശാലയിൽ 46 പ്രൊഫസർമാർ; അധ്യാപക നിയമനങ്ങളിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന് സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. സർക്കാർ അംഗീകാരമില്ലാതെ 46 പ്രൊഫസർമാർ സർവകലാശാലയിൽ ജോലി ചെയ്യുന്നതായാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ഇവർക്ക് ശമ്പളയിനത്തിൽ നൽകിയ അധിക തുക സംബന്ധിച്ച് ഓഡിറ്റ് വിഭാഗം സർവകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. സർക്കാർ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നു. 2023-24ലെ ആനുവൽ ക്വാളിറ്റി അഷ്വറൻസ് റിപ്പോർട്ട് പ്രകാരം സർവകലാശാലയിൽ സർക്കാർ അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികകളുടെ എണ്ണം 220 ആണ്. ഇതിൽ ഒൻപത് പ്രൊഫസർമാർ, 21 […]

മാപ്പപേക്ഷ നൽകി തെറ്റ് അംഗീകരിച്ചാൽ പരീക്ഷ എഴുതാം; വിദ്യാർഥികൾക്ക് അവസരം നൽകണമെന്ന് റോജി എം. ജോൺ

കോഴിക്കോട്: തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും ഇനിയും പരീക്ഷ എഴുതാൻ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന രീതിയിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗദിവസം തന്നെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് വിദ്യാർഥികളെന്നും മന്ത്രി […]

കെപിഎസ്‌സി നിയമന തട്ടിപ്പ്: അറസ്റ്റിലായ ചെയർമാൻ 35 കോടി രൂപയുടെ വൻ പദ്ധതിക്ക് രൂപം നൽകിയെന്ന് ഇഡി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായ ചെയർമാൻ ശിവശങ്കരപ്പ സാഹുകാർ 35 കോടി രൂപ ചെലവിൽ സ്വന്തം നാട്ടിൽ വൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങിയിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്കൂൾ, ഹോസ്റ്റൽ, കളിസ്ഥലം, മാൾ, കൺവെൻഷൻ ഹാൾ എന്നിവ ഉൾപ്പെടുന്ന സമുച്ചയമാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. ശിവശങ്കരപ്പ സാഹുകാറിന്റെയും കേസിൽ പ്രതിയായ കെപിഎസ്‌സി അംഗം ബി.വി. ഗീതയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രത്യേക കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഇരുഭാഗത്തിന്റെയും […]

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ വിദ്യാർത്ഥികളുടെ പഠിപ്പുമുടക്ക്

കൽപ്പറ്റ: വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പഠിപ്പുമുടക്കി സമരരംഗത്തെത്തിയത്. പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരെ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വ്യക്തമായ കാരണമില്ലാതെയാണ് സ്ഥലംമാറ്റമെന്നും തീരുമാനം തിരുത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. അതേസമയം, പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കും. ഇടതുപക്ഷ അധ്യാപക […]

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ; പുതുക്കിയ സർക്കുലർ പിന്നീട്

തിരുവനന്തപുരം :കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള നിർദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. പുതുക്കിയ സർക്കുലർ പിന്നീട് പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപക സംഘടനകളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് നടപടി. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധിക്കുശേഷം നിയമനം ലഭിച്ച അധ്യാപകരെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്. കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ മാനേജർമാർ […]

പിഎസ്‌സി ചെയർമാനെയും 15 അംഗങ്ങളെയും നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും മറ്റ് 15 അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ ശുപാർശ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. പിഎസ്‌സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണെങ്കിലും സ്ഥാനത്തുനിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതിയുടെ അനുമതിയും ആവശ്യമാണ്. പിഎസ്‌സി ചെയർമാനെതിരെ നിരവധി പരാതികൾ ലോക്ഭവനിൽ ലഭിച്ചിരുന്നു. തുടർന്ന് ഐജി അജിതാബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ നടപടിയിലേക്ക് […]

സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലന ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡും ലഭിക്കും. ബിരുദ വിദ്യാർത്ഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ 9,600 രൂപയും ലഭിക്കും. […]

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാൾ ഡെയ്‌സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. പ്രകാശ നിയന്ത്രിത […]