2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

കാൾ ഡെയ്‌സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്.

പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെക്കുറിച്ചും ഓപ്റ്റോജെനെറ്റിക്സിനെക്കുറിച്ചുമുള്ള പഠനമാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് നൊബൈൽ സമിതി എക്സിൽ കുറിച്ചു. തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഈ രീതി ഇപ്പോൾ ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ ഉപയോഗിച്ചുവരുന്നുണ്ടെന്നും സമിതി കുറിച്ചു.കഴിഞ്ഞ വർഷം രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് സമ്മാനം ലഭിച്ചത്.തിങ്കളാഴ്ചത്തെ വൈദ്യശാസ്ത്ര നൊബേലിന് ശേഷം ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലുകൾ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *