സന തിരിച്ചുപിടിക്കാന്‍ ഹൂതികള്‍ക്കെതിരെ ‘തന്ത്രപരമായ’ ആക്രമണം ആരംഭിച്ചതായി യമന്‍ സൈന്യം.
യമന്‍ സേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മജിദ് അല്‍ നുസൈലിയാണ് ഇക്കാര്യം എക്‌സിലൂടെ വ്യക്തമാക്കിയത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് മജീദ് അല്‍ നുസൈലി വ്യക്തമാക്കി. യമന്റെ മൂന്ന് ഭാഗത്ത് നിന്നും സൈന്യം ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സനയിലേക്ക് കഴിഞ്ഞ ദിവസവും യമന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സനയിലേക്ക് 257 ആക്രമണങ്ങള്‍ നടത്തിയെന്നും 700ലധികം ഹൂതി വിമതരെ വധിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആര്‍ട്ടിലറികളും […]
Read more

