ചെന്നൈ: ടിവികെ എംഎൽഎ വി.എസ് ബാബു (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയായിരുന്നു ബാബു നിയമസഭയിൽ എത്തിയത്. ശ്വാസതടസത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബാബുവിൻ്റെ ജയം. 8795 വോട്ടുകൾക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച […]
Author: Anju Jolly Alex
അണ്ടർ 23 വനിതാ ട്വന്റി 20; ജാർഖണ്ഡിനെതിരെ കേരളത്തിന് വിജയം
റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് വിജയം. അഞ്ച് വിക്കറ്റിനാണ് കേരളത്തിന് ജയം. ക്യാപ്റ്റൻ ജോഷിതയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് […]
റിമിയെ ഞാൻ നന്നായി നോക്കിക്കോളാമെന്ന് ലിബിൻ
മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിനെയാണ് റിമി ജീവിതപങ്കാളിയാക്കിയിരിക്കുന്നത്. മുംബൈയിലെ ഡോംബിവില്ലിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തിന്റെ വിശേഷങ്ങളും വൈകാരിക നിമിഷങ്ങളും ഉൾപ്പെടുത്തിയ വീഡിയോ താരം പുറത്തുവിട്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ഒരുക്കങ്ങളും കുടുംബാംഗങ്ങളുടെ സന്തോഷവും വധൂവരന്മാരുടെ പ്രതികരണങ്ങളുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ വിവാഹവീഡിയോയിൽ ഏറ്റവും […]
ആസിഫിന്റെ ജീവിതം തകർക്കരുത്; പിന്തുണയുമായി ഷിബിന
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥിയായ ആസിഫിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബാൻ ആയെന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 1.4 മില്യൺ ഫോളോവേഴ്സുള്ള അക്കൗണ്ട് നഷ്ടമായെന്ന റിപ്പോർട്ടിന് പിന്നാലെ ആസിഫിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ സീസണിലെ മുൻ മത്സരാർത്ഥി ഷിബിന. ആസിഫുമായി ബിഗ് ബോസ് വീട്ടിൽ പലതവണ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും മനസ്സിൽ വെക്കുന്നില്ലെന്നാണ് ഷിബിന പറയുന്നത്. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ആസിഫ് വർഷങ്ങളോളം കഷ്ടപ്പെട്ട് വളർത്തിയെടുത്ത സോഷ്യൽ […]
ഉത്തര്‍പ്രദേശിൽ ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗോരഖ്പൂര്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും സമാജ്വാദി പാര്‍ട്ടി സ്വന്തമാക്കുമെന്നും യോഗി ആദിത്യനാഥിന് ‘ഡബിള്‍ സീറോ’ തോല്‍വി സമ്മാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ 20 കിലോമീറ്റര്‍ […]
രാഷ്ട്രപതി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും
തൃശ്ശൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. ദർശനം നടത്തിയ ശേഷം അഞ്ച് മണിക്ക് മടങ്ങുമെന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. രാഷ്ട്രപതിയുടെ ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് […]
മന്ത്രി എ.പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: മന്ത്രി എ.പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ഇന്നലെ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വി ഡി സതീശന് അനുകൂല പേജുകളില്‍ നിന്ന് അനില്‍ കുമാറിനെ ലക്ഷ്യംവച്ച് പോസ്റ്റുകള്‍ വന്നത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കാര്‍ഡ് വിഡിഎസ് ബ്രിഗേഡ് പേജില്‍ എത്തുകയും അതിന് കീഴെ എപി അനില്‍ കുമാറിനെ അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ എത്തുകയുമായിരുന്നു. പിന്നാലെ മറ്റ് […]
മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി കെ.സി വേണുഗോപാൽ പക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിയാലോചനകളില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ. കോൺഗ്രസ്സിൽ ഇനി കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ലെന്ന് നിലപാട് കടുപ്പിക്കുകയാണ് വിവിധ ഗ്രൂപ്പുകൾ. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെസി വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്. ബോർഡ് കോർപ്പറേഷൻ ചർച്ചയിൽ പ്രാധിനിധ്യമില്ല, കൂടാതെ പിഎസ്സി, ദേവസ്വം ബോർഡിലും പരിഗണനയില്ല എന്നതിൽ ഇവരും കടുത്ത അതൃപ്തിയിലാണ്. […]
കെപിസിസി പ്രസിഡന്റ് പദവിക്ക് താൻ യോഗ്യനല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. അര്‍ഹതയില്ലാത്ത ഒരു പദവിയും താന്‍ തേടി പോയിട്ടില്ല. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ താന്‍ അണ്‍ഫിറ്റ് ആണ് എന്നാണ് ബോധ്യമെന്നും ഡീന്‍ കുര്യാക്കോസ് പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ഉചിതമായ പേര് പാര്‍ട്ടിയുടെ ഉന്നതനേതൃത്വം ആലോചനയിലൂടെ തീരുമാനിക്കും. ആഗ്രഹിച്ച പദവികളിലെല്ലാം ദൈവാനുഗ്രഹത്താലും, തന്റെ അധ്വാനം തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയാലും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അർഹതയില്ലാതെ ഒരു […]
ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് ജാമ്യം
കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒന്‍പതാം പ്രതി മനോഹരന്, പത്താം പ്രതി ദിനേശന്, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന് മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി […]
