Category: sports

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുമായി ഇന്ത്യ നാലാമത്

ജപ്പാനിലെ ഐചി–നാഗോയയിൽ രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന 2026 ഏഷ്യൻ ഗെയിംസിന് സമാപനമായി. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 85 ആയിരുന്നെങ്കിലും, സ്വർണ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും 21 വീതം നേടിയിരുന്നു. ഒടുവിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുകയായിരുന്നു. 2023ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ നേടിയ 106 മെഡലുകളെ […]
Read more

വൈഭവിന്റെ ആദരം; വൈറലായി ദൃശ്യങ്ങൾ

നഗോയ: ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ചടങ്ങിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കണ്ട വൈഭവ് അദ്ദേഹത്തിന്റെ കാലിൽ തൊട്ട് ആദരവ് പ്രകടിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ജയ് ഷായുടെ അടുത്തെത്തിയ വൈഭവ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തശേഷം കുനിഞ്ഞ് കാലിൽ തൊടുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വൈഭവിന്റെ പെരുമാറ്റത്തെ അനുകൂലിച്ചും വിമർശിച്ചും വിവിധ […]
Read more

‘മെസ്സിക്ക് ലഭിക്കുന്ന പരിഗണന ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നില്ല’; വിമർശന വീഡിയോയ്ക്ക് റൊണാൾഡോയുടെ ലൈക്ക്

പോർച്ചുഗൽ ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു സോഷ്യൽ മീഡിയ ഇടപെടൽ വീണ്ടും ചർച്ചയാകുന്നു. മുൻ ബ്രസീൽ താരം ഫെലിപ്പെ മെലോ പോർച്ചുഗൽ ടീമിലെ റൊണാൾഡോയുടെ പരിഗണനയെ വിമർശിച്ച് പങ്കുവെച്ച വീഡിയോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തതാണ് പുതിയ വിവാദത്തിന് കാരണമായത്. റൊണാൾഡോയ്ക്ക് പോർച്ചുഗൽ സഹതാരങ്ങളിൽ നിന്ന് ലഭിക്കുന്ന പരിഗണനയും അർജന്റീനയിൽ ലയണൽ മെസ്സിക്ക് ലഭിക്കുന്ന പരിഗണനയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് മെലോ വീഡിയോയിൽ പറഞ്ഞത്. എതിരാളികൾ പോലും റൊണാൾഡോയോട് കൂടുതൽ ബഹുമാനം കാണിക്കുന്നുണ്ടെന്നും […]
Read more

സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: പൊലീസ് കൈമലർത്തുന്നു; സംഘാടനത്തിലും വീഴ്ചയെന്ന് റിപ്പോർട്ട്

തൃശൂർ: തൃശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്നതിനെപ്പറ്റി മാത്രമായിരിക്കും അന്വേഷണം. സംഘാടനത്തിലെ വീഴ്ചക്കെതിരെ അന്വേഷണം ഇല്ല. അതേസമയം, ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഘാടകസമിതി യോഗം ഒരുതവണ പോലും […]
Read more

ഹോക്കിയിൽ ഇന്ത്യയുടെ തുടർ സ്വർണവേട്ട; ഏഷ്യൻ ഗെയിംസിൽ വീണ്ടും ചാമ്പ്യന്മാർ

നഗോയ: ഏഷ്യൻ ഗെയിംസിലെ ഹോക്കി പോരാട്ടത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ പുരുഷ ടീം. തുടർച്ചയായ രണ്ടാം തവണയും സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ കിരീടം നിലനിർത്തി.നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ സ്വർണത്തിലേക്ക് മുന്നേറിയത്. തുടക്കം മുതൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ടീമിന്റെ കൂട്ടായ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിരാളികളുടെ ആക്രമണങ്ങളെ ഫലപ്രദമായി തടയാനും ഇന്ത്യൻ പ്രതിരോധനിരയ്ക്ക് കഴിഞ്ഞു.ഏഷ്യൻ ഗെയിംസിൽ […]
Read more

ഏഷ്യൻ ഗെയിംസ്; ഗോൾഫിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ താരം പ്രണവി ഉർസ്

നഗോയി: ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ താരം പ്രണവി ഉർസ്. ഏഷ്യൻ ഗെയിംസ് ഗോൾഫിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡാണ് ഇരുപത്തിമൂന്നുകാരിയായ പ്രണവി സ്വന്തം പേരിൽ എഴുതിചേർത്തത്. വ്യക്തിഗത ഇനത്തിലെ ഈ സ്വർണ്ണ നേട്ടത്തിന് പുറമെ, പ്രണവിയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വനിതകളുടെ ഗോൾഫ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്.മൈസൂരു സ്വദേശിനിയായ പ്രണവി ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് സ്വർണം നേട്ടം കൈവരിച്ചത്. ഫൈനൽ റൗണ്ടിന്റെ തുടക്കത്തിൽ […]
Read more

ലോകചാമ്പ്യനെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്ത്; ഇന്ത്യയ്ക്ക് ഗുസ്തിയിൽ സ്വർണം

നഗോയ: ഗുസ്തിയിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ലോകചാമ്പ്യനെ പരാജയപ്പെടുത്തി അമൻ സെഹ്‌റാവത്ത് സ്വർണം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരം സ്വർണ മെഡൽ നേടിയത്.തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് അമൻ മത്സരിച്ചത്. ശക്തമായ പ്രതിരോധത്തിനൊപ്പം കൃത്യമായ ആക്രമണങ്ങളും പുറത്തെടുത്ത താരം മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ലോകതലത്തിൽ ശ്രദ്ധ നേടിയ താരത്തിനെതിരായ മത്സരമായിരുന്നിട്ടും സമ്മർദത്തിന് വഴങ്ങാതെയാണ് അമൻ പോരാട്ടം പൂർത്തിയാക്കിയത്. നിർണായക ഘട്ടങ്ങളിൽ നേടിയ പോയിന്റുകളാണ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് നേട്ടമുണ്ടാക്കിയത്.ഈ വിജയത്തോടെ ഗുസ്തിയിൽ ഇന്ത്യയുടെ […]
Read more

കേരളത്തിൽ ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ്; പുതിയ പരിശീലനകേന്ദ്രവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ ടൈഗേഴ്സ് അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. ആർ വൺ സിക്സുമായി സഹകരിച്ച് ഒരുക്കിയ ‘ബ്ലൂ ടൈഗേഴ്സ് ആർ16 സെന്റർ ഓഫ് എക്സലൻസ്’ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഫിസാറ്റിന്റെ 5.4 ഏക്കർ ഗ്രൗണ്ടിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കേരളത്തിലെ ആദ്യ കൺവേർട്ടബിൾ നാച്ചുറൽ ടർഫാണ് പ്രധാന ആകർഷണം. മഴയുള്ളപ്പോൾ ഇൻഡോറായും മറ്റ് സമയങ്ങളിൽ ഔട്ട്ഡോറായും ഉപയോഗിക്കാവുന്ന ടർഫിൽ മൂന്ന് പിച്ചുകൾക്ക് […]
Read more

ഏഷ്യൻ ഗെയിംസ്; പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിനടുവിൽ പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. പാകിസ്ഥാന് വേണ്ടി ഹസൻ നവാസ് തിളങ്ങി. 51 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 96 റൺസാണ് നേടിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവർ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 211 […]
Read more

17-ാം വയസ്സിൽ ചരിത്രനേട്ടം; ഏഷ്യൻ ഗെയിംസിൽ കുംകുമിന് അമ്പെയ്ത്തിൽ സ്വർണം

17കാരിയായ ഇന്ത്യൻ താരം കുംകും അനിൽ മോഹോദ് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചു. ദക്ഷിണ കൊറിയയുടെ ഒ യെജിനെതിരെ 5-5ന് മത്സരം സമനിലയായതിനെ തുടർന്ന് നടന്ന ഷൂട്ടൗട്ടിലാണ് കുംകും വിജയം സ്വന്തമാക്കിയത്. നിർണായക അമ്പിൽ കുംകും 10 പോയിന്റ് നേടിയപ്പോൾ കൊറിയൻ താരം 8 പോയിന്റിലാണ് ഒതുങ്ങിയത്. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത റികർവ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി കുംകും മാറി. ഫൈനലിലേക്കുള്ള വഴിയിൽ ലോക […]
Read more

Recent News