Category: sports

44 വർഷത്തിന് ശേഷം വീണ്ടും സുവർണനിറം

ഐച്ചി-നഗോയ (ജപ്പാൻ) : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. ഫൈനലിൽ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ അഭിമാന നേട്ടം.മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്. മികച്ച ടോമഹോക്ക് ഷോട്ടിലൂടെയായിരുന്നു താരത്തിന്റെ ഗോൾ. പിന്നീട് സമനിലയ്ക്കായി ചൈന ശക്തമായ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു […]
Read more

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ലുവാൻ ഡ്രി-പ്രിട്ടോറിയസ്

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റർ ലുവാൻ ഡ്രി-പ്രിട്ടോറിയസ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ചാണ് പ്രിട്ടോറിയസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ 188 റൺസ് അടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ താരം വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് മറികടന്നു. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ടൈറ്റൻസും നൈറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. ടൈറ്റൻസിന് വേണ്ടി ഓപ്പണറായിറങ്ങിയ പ്രിട്ടോറിയസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 40 […]
Read more

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഫൈനലിൽ ചൈനയെ 1–0ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. 1982ന് ശേഷം ഏഷ്യൻ ഗെയിംസിലെ വനിതാ ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ജപ്പാനിലെ ഐച്ചി–നാഗോയയിൽ നടന്ന ആവേശകരമായ ഫൈനലിൽ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ മികച്ച പ്രതിരോധം കാഴ്ചവച്ച ഇന്ത്യ ചൈനയ്ക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തി. ഈ വിജയത്തോടെ ഇന്ത്യ ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഉറപ്പാക്കി. 1998ലും 2018ലും ഫൈനലിലെത്തിയെങ്കിലും […]
Read more

വമ്പൻ തിരിച്ചുവരവിൽ സുജീത്തിന് സ്വർണം; ഇന്ത്യയ്ക്ക് 15-ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ തജിക്കിസ്ഥാന്റെ അബ്ദുൽമജിദ് കുദിയേവിനെ തോൽപ്പിച്ചാണ് സുജീത് കൽക്കൽ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തുടക്കത്തിൽ പിന്നിലായിരുന്ന സുജീത് നിർണായക ഘട്ടത്തിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ 2-9ന് പിന്നിലായിരുന്ന താരം അവസാന മിനിറ്റുകളിൽ തുടർച്ചയായ ടേക്ക്‌ഡൗണുകളിലൂടെ സ്കോർ ഉയർത്തി. ഒടുവിൽ 10-9ന് വിജയം സ്വന്തമാക്കുകയായിരുന്നു. 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ഗുസ്തിയിലെ ആദ്യ സ്വർണമാണിത്. 65 കിലോഗ്രാം വിഭാഗത്തിൽ […]
Read more

ഇന്ത്യ–പാക് സ്വർണപ്പോരാട്ടത്തിന് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിച്ചാൽ മെഡൽ പങ്കിടും

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്ഥാൻ ഫൈനലിന് മഴ ഭീഷണി. ജപ്പാനിലെ നിഷിനിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.ശ്രീലങ്കയെ 124 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 45 റൺസിന് പുറത്താക്കി.മറുവശത്ത് ബംഗ്ലാദേശിനെ ആറ് […]
Read more

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, കാരണം പരിശീലകനുമായുള്ള ഭിന്നത

കോപ്പൻഹേഗൻ: പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് പോർച്ചുഗൽ ദേശീയ ടീമിന്‍റെ പരിശീലന ക്യാമ്പ് വിട്ട് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ പരിശീലനം നടക്കവേയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോൻസയുമായി സംസാരിച്ച ശേഷമാണ് ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ക്യാമ്പ് വിടാനുണ്ടായ യഥാർത്ഥ കാരണം ഉടൻ തന്നെ ആരാധകരെയും രാജ്യത്തെയും അറിയിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ദേശീയ ടീമിനോടുള്ള സ്നേഹവും […]
Read more

അവസാന നിമിഷ ഗോൾ; പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

നാഗോയ:3-0ന്റെ ലീഡുമായി അനായാസ ജയം ഉറപ്പിച്ചതായി തോന്നിച്ച മത്സരമാണ് പിന്നീട് നാടകീയമായി മാറിയത്. പാകിസ്ഥാൻ ശക്തമായി തിരിച്ചെത്തി മൂന്ന് ഗോളുകൾ നേടി ഇന്ത്യക്കൊപ്പമെത്തുകയായിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണാത്മക ഹോക്കിയാണ് ഇന്ത്യ പുറത്തെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ട് പെനാൽറ്റി സ്ട്രൈക്കുകൾ ഗോളാക്കി മാറ്റിയതോടെ ഇന്ത്യ മുന്നിലെത്തി. പിന്നാലെ സുഖ്ജീത് സിങ്ങിന്റെ ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് 3-0 ആയി.എന്നാൽ രണ്ടാം പകുതിയിൽ പാകിസ്ഥാൻ മത്സരത്തിന്റെ ഗതി മാറ്റി. അബു മഹ്മൂദ്, ഹന്നാൻ ഷാഹിദ്, വഹീദ് റാണ എന്നിവർ […]
Read more

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോയാല്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും; വിരാട് കോഹ്ലി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ചുറികള്‍ നേടിയ ശേഷം, ഇന്ത്യന്‍ ബാറ്റിങ് സൂപ്പര്‍സ്റ്റാര്‍ വിരാട് കോഹ്ലിയും നായകന്‍ ശുഭ്മന്‍ ഗില്ലും തങ്ങളുടെ പരസ്പര സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. അനുഭവസമ്പന്നനായ കോഹ്ലി ടെസ്റ്റ്, ഏകദിന നായകനായ ഗില്ലിന്റെ നേതൃത്വപാടവത്തെയും ബാറ്റിങ് മികവിനെയും പ്രശംസിച്ചപ്പോള്‍, ചെറുപ്പത്തില്‍ കോഹ്ലിയെ ആരാധിച്ചിരുന്ന കാലം മുതല്‍ കളിക്കളത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിത്തം പങ്കിടുന്നതു വരെയുള്ള തന്റെ യാത്രയെക്കുറിച്ച് ഗില്‍ സംസാരിച്ചു. തിരുവനന്തപുരത്ത് ഞായറാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 299 റണ്‍സ് […]
Read more

വെസ്റ്റ് ഇൻ‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റ് ഇൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നി‍റെ സെഞ്ച്വറിയുടെയും ജോണ്‍ കാംപ്‌ബെൽ, ആമിര്‍ ജാംഗോ എന്നിവരുടെ അര്‍ധ‍സെഞ്ച്വറികളുടെയും കരുത്തിലാണ് ഈ ടോട്ടൽ പടുത്തുയർത്തിയത്. 108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 […]
Read more

ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ ഇരട്ട നേട്ടം; വനിതാ സിംഗിൾസിലും പുരുഷ സിംഗിൾസിലും വെള്ളി

ഏഷ്യൻ ഗെയിംസിലെ പുരുഷ സിംഗിൾസ് സ്ക്വാഷിലും വനിതാ സ്‌ക്വാഷ് സിംഗിള്‍സിലും ഇന്ത്യയ്ക്ക് വെള്ളി. പുരുഷ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അഭയ് സിങ്ങിനാണ് വെള്ളി. ഫൈനലിൽ മലേഷ്യയുടെ എൻ എയിൻ യോവിനോടാണ് സിങ് തോൽവി വഴങ്ങിയത്.മത്സരത്തിൽ മികച്ച രീതിയിൽ മുന്നേറിയ അഭയ് സിങ് ഒരു ഘട്ടത്തിൽ 4–2ന് ലീഡ് നേടിയിരുന്നു. എന്നാൽ തുടർച്ചയായ പിഴവുകൾ താരത്തിന് തിരിച്ചടിയായി. ഇതോടെ എയിൻ യോവ് മത്സരത്തിലേക്ക് തിരിച്ചു വന്നു. നിർണായക ഘട്ടത്തിൽ 6–5ന് മലേഷ്യൻ താരം മുന്നിലെത്തി. തുടർന്ന് എയിൻ യോവ് […]
Read more

Recent News