രാത്രിയിലും ഭയമില്ലാതെ പുറത്തിറങ്ങണം; സ്ത്രീസുരക്ഷയിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ കർശന നിർദേശം
ന്യൂഡല്‍ഹി: ഡൽഹിയിൽ സ്ത്രീകൾക്ക് പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനാകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർണായക പരാമർശം.റോഡുകളിലൂടെയോ പൊതുഗതാഗത സംവിധാനങ്ങളിലൂടെയോ സഞ്ചരിക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്ന അന്തരീക്ഷം ഒരുക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നതിന് ശേഷം നടപടിയെടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അവ തടയാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു.രാത്രി സമയത്തുപോലും […]
Read more

