ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന; കോഴിക്കോട് നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തെളിമയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് ജില്ലയിൽ മാത്രം നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണയാണ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്. വൻതോതിൽ എണ്ണക്കടികൾ നിർമ്മിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന നടന്നത്. കോഴിക്കോട് ജില്ലയിൽ പുലർച്ചെ ആരംഭിച്ച മിന്നൽ പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു.

ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനായി മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.മലപ്പുറത്ത് എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ പഴകിയ ഭക്ഷ്യ എണ്ണ പിടികൂടി. ഒരു സ്ഥാപനം അടച്ചുപൂട്ടുകയും മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയെും ചെയ്തു. പാലക്കാട് നഗരത്തിൽ നാല് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിലവാരമില്ലാത്ത 120 ലിറ്റർ ഭക്ഷ്യ എണ്ണ പിടികൂടി.

ഈ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. നിയമലംഘനങ്ങളുടെ ഭാഗമായി നാല് കടകളും പിഴ ഒടുക്കണം. തൃശ്ശൂരിലും എറണാകുളത്തും ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചു. എറണാകുളത്ത് സമൂസയിൽ ഉപയോഗിക്കാൻ എത്തിച്ച 30 ചീത്തയായ ക്യാരറ്റും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കൊല്ലത്ത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിച്ചത്. ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News