Category: Biz kerala malayalam

ചാക്കോച്ചൻ വീണ്ടും പുതിയ വേഷത്തിൽ

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടൻ. അതാണ് കുഞ്ചാക്കോ ബോബൻ. ‘അനിയത്തിപ്രാവ്’, ‘നിറം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയനായകനായി തിളങ്ങിയ ചാക്കോച്ചൻ പിന്നീട് അഭിനയത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ‘ട്രാഫിക്’, ‘അഞ്ചാം പാതിരാ’, ‘നായാട്ട്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ സിനിമകളിലെ പ്രകടനം അതിന് തെളിവാണ്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ശരീരഭാഷയും അഭിനയശൈലിയും കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇപ്പോഴിതാ പുതിയ ചിത്രം ‘ഹെയിൽ മേരി’യിലൂടെ വീണ്ടും പ്രേക്ഷകർക്ക് […]
Read more

‘റൗഡി ബേബി’ ട്രോമ തുറന്ന് സായ് പല്ലവി

‘റൗഡി ബേബി’ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോഴും തനിക്ക് ഒരു ട്രോമയാണെന്ന് വെളിപ്പെടുത്തി നടി സായ് പല്ലവി. ‘മാരി 2’വിലെ സൂപ്പർഹിറ്റ് ഗാനത്തിന് പിന്നിലെ അനുഭവങ്ങളാണ് താരം തുറന്നുപറഞ്ഞത്. ലളിതമായ നൃത്തച്ചുവടുകളായിരിക്കുമെന്ന് ധനുഷ് സാർ ആദ്യം പറഞ്ഞെങ്കിലും സെറ്റിലെത്തിയപ്പോൾ കാര്യങ്ങൾ മാറിയെന്നാണ് സായ് പല്ലവി പറയുന്നത്. കൊറിയോഗ്രാഫർ പ്രഭുദേവയുടെ നിർദേശപ്രകാരം പലതവണ സ്റ്റെപ്പുകൾ മാറ്റിയത് വലിയ സമ്മർദമുണ്ടാക്കി. ചില ചുവടുകൾ ചെയ്യാൻ ബുദ്ധിമുട്ടിയതോടെ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. ഇതിനിടെ തന്റെ വസ്ത്രത്തിലെ സീക്വൻസ് ധനുഷിന്റെ കൈയിൽ […]
Read more

മമ്മൂട്ടിയും ദുൽഖർ സൽമാനും നേർക്ക് നേർ

മലയാള സിനിമാപ്രേക്ഷകർ നാളെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ താരചിത്രങ്ങളുടെ പോരാട്ടം. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം – ചാപ്റ്റർ വൺ: ഉധിരം – ദി ബ്ലഡ് വുഡ്’, ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം “ആകാശംലോ ഒക താര” (ആകാശത്തിൽ ഒരു താരകം) എന്നിവ നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഇരു ചിത്രങ്ങളും വ്യത്യസ്ത പ്രമേയങ്ങളും താരനിരയുമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. പവൻ സാദിനേനി ഒരുക്കിയ “ആകാശംലോ […]
Read more

കേരളത്തിൽ ‘AOT (ആകാശത്തിൽ ഒരു താരകം)’ പ്രീമിയർ ഷോകൾ; നവംബർ 19ന് വൈകിട്ട് 7 മണി മുതൽ പ്രദർശനം

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം (AOT)’ ആഗോള റിലീസിന് മുന്നോടിയായി കേരളത്തിൽ പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കുന്നു. നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നതിന് തലേദിവസമായ നവംബർ 19ന് വൈകിട്ട് 7 മണി മുതലാണ് മലയാളം പ്രീമിയർ ഷോകൾ നടക്കുന്നത്. കേരളത്തിലെ അഞ്ച് പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിലാണ് പ്രീമിയർ പ്രദർശനം ഒരുക്കിയിരിക്കുന്നത്: തിരുവനന്തപുരം: സിനിപോളിസ്, എറണാകുളം: സിനിപോളിസ്, തൃശൂർ: പാലാക്സി, കണ്ണൂർ: […]
Read more

പ്രേക്ഷകരെയും കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം: ഹെയിൽ മേരിയിൽ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ‘മാരിവിൽ ചിറകെ’ റിലീസായി

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന ഹെയിൽ മേരി നവംബർ 26ന് തിയേറ്ററുകളിലേക്കെത്തും. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം ‘മാരിവിൽ ചിറകെ’ പ്രേക്ഷകരിലേക്കെത്തി. ബി കെ ഹരിനാരായണന്റെ വരികൾക്ക് സെബാ മൂൺ ആണ് ഗാനാലാപനം. പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലർ 2വിലെ വില്ലൻ വേഷത്തിന് ശേഷം ശക്തമായ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് ഹെയിൽ മേരിയിൽ എത്തുന്നത്. ചിത്രത്തിലെ ഗാനരംഗത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാലതാരം അക്ഷര ഷൈനോധും സ്ക്രീനിലുണ്ട്. ഈ […]
Read more

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നവംബർ 20ന് ആഗോള റിലീസ്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന്യൂ ഉൾപ്പെടെയുള്ള പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ഓൺലൈൻ വഴി ബുക്ക് ചെയ്യാം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം […]
Read more

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് രമ്യ കൃഷ്ണൻ

സിനിമാ മേഖലയിൽ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളിലും സ്ത്രീകൾ കാസ്റ്റിങ് കൗച്ച് നേരിടുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രമ്യ കൃഷ്ണൻ. ‘ഞങ്ങളുടേത് ഗ്ലാമറസ് പ്രൊഫഷനായതുകൊണ്ടാണ് സിനിമാ മേഖലയിലെ ഇത്തരം കാര്യങ്ങൾ കൂടുതൽ ചർച്ചയാകുന്നത്. എന്നാൽ സിനിമയ്ക്ക് പുറത്തും നിരവധി സ്ത്രീകൾക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്’ എന്നാണ് താരത്തിന്റെ പ്രതികരണം. ലിംഗഭേദമില്ലാതെ വിവിധ മേഖലകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും അതൊന്നും നിഷേധിക്കാനാകില്ലെന്നും താരം വ്യക്തമാക്കി. നിർബന്ധിച്ചുള്ള ഇടപെടലുകളും സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും രമ്യ ചൂണ്ടിക്കാട്ടി. സിനിമാ ലോകത്തെ […]
Read more

ഒരുമിച്ച് റിലീസിന് മമ്മൂട്ടിയും ദുൽഖറും

തന്റെയും മമ്മൂട്ടിയുടെയും പുതിയ സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് വലിയൊരു അനുഗ്രഹമാണെന്നാണ് ദുൽഖർ പറയുന്നത്. ദുൽഖറിന്റെ ചിത്രം തെലുങ്കിലും മമ്മൂട്ടിയുടെ ചിത്രം തമിഴിലുമാണ് എത്തുന്നത്. രസകരമായ മറ്റൊരു കാര്യം അമ്മയുടെ സിനിമാ ഇഷ്ടത്തെക്കുറിച്ചാണ്. മമ്മൂട്ടിയുടെ സിനിമകളേക്കാൾ ഇപ്പോൾ അമ്മയ്ക്ക് തന്റെ സിനിമകളോടാണ് കൂടുതൽ താൽപര്യമെന്ന് ദുൽഖർ തമാശയായി പറഞ്ഞു. ചെറുപ്പം മുതലേ താൻ മമ്മൂട്ടിയുടെ വലിയ ഫാൻ ബോയ് ആണെന്നും താരം വെളിപ്പെടുത്തി. പ്രത്യേകിച്ച് മമ്മൂട്ടിയുടെ സ്റ്റൈലിഷ് എൻട്രികളും സ്ക്രീൻ പ്രസൻസും ഏറെ ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. […]
Read more

അനുമോളുടെ ചോദ്യം നോബിയോട്

ബിഗ് ബോസ് വോട്ടിനെച്ചൊല്ലിയുള്ള വിവാദത്തിൽ നോബിക്കെതിരെ ചോദ്യവുമായി അനുമോൾ. താൻ PR പ്രവർത്തനത്തിലൂടെയും സിംപതി വോട്ടിലൂടെയുമാണ് വിജയിച്ചതെന്ന ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഭർത്താവ് ഭുവനേഷിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനുമോൾ നിലപാട് വ്യക്തമാക്കിയത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് നോബി തന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചിരുന്നുവെന്നാണ് അനുമോളുടെ വെളിപ്പെടുത്തൽ. അങ്ങനെ തന്നെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ച നോബി, പിന്നീട് പിആർ വോട്ടിലാണ് താൻ വിജയിച്ചതെന്ന് പറയുന്നത് എന്തിനാണെന്നും അനുമോൾ ചോദിക്കുന്നു. പതിനാറ് ലക്ഷം വോട്ടുകൾ നേടിയാണ് താൻ വിജയിച്ചതെന്നും അതെല്ലാം […]
Read more

റിയാസിനെ പ്രശംസിച്ച് റോബിൻ

ഒരുകാലത്ത് ബിഗ് ബോസ് വീട്ടിൽ പരസ്പരം ഏറ്റുമുട്ടിയവർ, ഇപ്പോഴിതാ പരസ്പരം പ്രശംസിച്ച് രംഗത്ത്, ബിഗ് ബോസ് മലയാളം സീസൺ 4 താരങ്ങളായ റോബിൻ രാധാകൃഷ്ണനും റിയാസ് സലീമുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാളാണ് റിയാസെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോബിൻ. ഗെയിമിന്റെ തന്ത്രങ്ങളും ഷോയുടെ യഥാർത്ഥ സ്വഭാവവും കൃത്യമായി മനസ്സിലാക്കിയ മികച്ച മത്സരാർത്ഥിയാണ് റിയാസെന്നും റോബിൻ കുറിച്ചു. നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ റിയാസിനെ നല്ലൊരു മനുഷ്യനെന്നും റോബിൻ […]
Read more

Recent News