Category: Global

ഹൂതികൾക്ക് നേരെ നൂറിലധികം യുദ്ധവിമാനങ്ങളുമായി സഖ്യസേന ; 324 കേന്ദ്രങ്ങൾ ആക്രമിച്ചു.

ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമനും സൗദി അറേബ്യയും ചേർന്ന് അതിശക്തമായ ആക്രണം ആരംഭിച്ചു.നൂറിലധികം യുദ്ധനവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള 324 കേന്ദ്രങ്ങൾ ആക്രമിച്ചു. ഹൂതികൾ പിടിച്ചെടുത്ത മേഖലകളിൽ തിരിച്ചുപിടിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് സഖ്യസേന അറിയിച്ചു. സന പിടിച്ചെടുക്കാൻ യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സഖ്യസേന വ്യക്തമാക്കി. യമന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിൽനിന്ന് മൂന്ന് വഴികളിലൂടെയാണ് സഖ്യസേന ഹൂതികൾക്കെതിരെ ആക്രമണം ശക്തമാക്കിയത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിൽ യമൻ സായുധസേന ‘സ്ട്രാറ്റജിക് ഒഫൻസീവ്’ […]
Read more

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാൾ ഡെയ്‌സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. പ്രകാശ നിയന്ത്രിത […]
Read more

സ്ത്രീകള്‍ക്ക് സൈനിക പരിശീലനം നല്‍കി ഇറാന്‍

യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍. കഴിഞ്ഞ ദിവസം സൈനിക പരിശീലന കേന്ദ്രമായ ഇമാം ഹുസ്സൈന്‍ സ്‌ക്വയറില്‍ വെച്ചാണ് പരിശീലനം നല്‍കിയത്. സ്ത്രീകള്‍ സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ക്ലാസുകളും ശ്രദ്ധിക്കുന്നതിന്റെ വീഡിയോ റോയിട്ടേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ഹഫ്റ്റ്-ഇ ടിര്‍ സ്‌ക്വയറില്‍ പുതിയ സിവിലിയന്‍ സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നത്. […]
Read more

റൊണാൾഡോ തിരിച്ചെത്തുമോ? നിലപാട് വ്യക്തമാക്കി ജോർജ് ജീസസ്

പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് അപ്രതീക്ഷിതമായി ക്യാംപ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ടീമിന്റെ വാതിൽ ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കി. “റൊണാൾഡോയ്ക്ക് തിരിച്ചുവരണമെങ്കിൽ അദ്ദേഹത്തിന് വരാം. തീരുമാനം അദ്ദേഹത്തിന്റേതാണ്,” എന്നാണ് ജീസസ് പ്രതികരിച്ചത്. കളിച്ചാലും ഇല്ലെങ്കിലും ടീമിന് റൊണാൾഡോയെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോർവെയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോ ബെഞ്ചിലായിരുന്നു. ഡെൻമാർക്കിനെതിരായ മത്സരത്തിലും ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് ജീസസ് അറിയിച്ചതിന് പിന്നാലെയാണ് റൊണാൾഡോ പോർച്ചുഗൽ ക്യാംപ് വിട്ടത്. തന്റെ പിന്മാറ്റത്തിന്റെ കാരണം പിന്നീട് വ്യക്തമാക്കുമെന്നും റൊണാൾഡോ […]
Read more

ചന്ദ്രനിൽ ആണവ റിയാക്ടറിനായി അമേരിക്ക-ചൈന-റഷ്യ പോര്

ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതികളുമായി അമേരിക്കയും ചൈനയും റഷ്യയും മുന്നോട്ട്. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരം ബേസുകൾ സ്ഥാപിക്കാനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്താനും ആവശ്യമായ തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യം. 2030ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനാണ് നാസയുടെ ലക്ഷ്യം. അമേരിക്കൻ ഊർജവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. സൂര്യപ്രകാശമില്ലാത്ത ദീർഘമായ ചാന്ദ്ര രാത്രികളിലും വൈദ്യുതി ലഭ്യമാക്കാൻ ആണവോർജം സഹായിക്കും. അതേസമയം, ചൈനയും റഷ്യയും സംയുക്തമായി 2036ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. റഷ്യ വികസിപ്പിക്കുന്ന ‘സെലീന’ […]
Read more

അമേരിക്കയുടെ ശ്രമം ഒറ്റപ്പെട്ട ആഗോള ശക്തിയാകാൻ, ചൈനയുമായി നടക്കുന്നത് ശക്തമായ മത്സരം- ജയ്ശങ്കർ

മാറിവരുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയുടെ വിദേശനയത്തിലെ മാറ്റവും ചൈനയുടെ ഉയർച്ചയും ലോകശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്‌സ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക സ്വയം കൂടുതൽ ഒറ്റപ്പെട്ട ശക്തിയായി മാറിയിരിക്കുകയാണെന്നും ചൈനയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ച ആഗോള സ്വാധീനം വർധിപ്പിച്ചിരിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. അമേരിക്കയുടെ ഇപ്പോഴത്തെ സമീപനം മറ്റാരും അടിച്ചേൽപ്പിച്ചതല്ലെന്നും രാജ്യം സ്വയം തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്ന […]
Read more

എഐ ഇനി പഴങ്കഥ ; പെരുമാറ്റത്തിൽ ട്രംപിന് പിന്നാലെ മാസ്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന AI-യെ ‘Super Intelligence’ അഥവാ ‘SI’ എന്ന് പുനർനാമകരണം ചെയ്യാനുള്ള അമേരിക്കൻ നീക്കം സാങ്കേതികലോകത്ത് ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സർക്കാർ രേഖകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘AI’ എന്നതിന് പകരം ‘SI’ ഉപയോഗിക്കാൻ നിർദേശം നൽകിയതോടെയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമായത്. വൈറ്റ് ഹൗസിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ […]
Read more

അക്കൗണ്ടന്റുമാരുടെ ജോലി എഐ ഏറ്റെടുക്കുമോ? പഠനം പറയുന്നത്

അക്കൗണ്ടിങ് മേഖലയിലും കൃത്രിമ ബുദ്ധിയുടെ സ്വാധീനം അതിവേഗം വർധിക്കുന്നതായി പുതിയ പഠനം. എഐ റിക്രൂട്ടിങ് കമ്പനിയായ മെർക്കോർ നടത്തിയ പരീക്ഷണത്തിലാണ് ചില അക്കൗണ്ടിങ് ജോലികളിൽ എഐ മോഡലുകൾ മനുഷ്യ അക്കൗണ്ടന്റുമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതായി കണ്ടെത്തിയത്. 12 പരിചയസമ്പന്നരായ അക്കൗണ്ടന്റുമാരെയും വിവിധ എഐ മോഡലുകളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. യഥാർഥ കമ്പനികളുടെ രേഖകളെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിങ് ജോലികളാണ് പരീക്ഷണത്തിനായി നൽകിയത്. ആവശ്യമായ വിവരങ്ങൾ കണ്ടെത്തുക, കണക്കുകൾ പരിശോധിക്കുക, കണക്കുകൂട്ടലുകൾ നടത്തുക, ഫലങ്ങൾ പട്ടികപ്പെടുത്തുക തുടങ്ങിയ ജോലികളായിരുന്നു പ്രധാനമായും […]
Read more

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുമായി ഇന്ത്യ നാലാമത്

ജപ്പാനിലെ ഐചി–നാഗോയയിൽ രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന 2026 ഏഷ്യൻ ഗെയിംസിന് സമാപനമായി. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 85 ആയിരുന്നെങ്കിലും, സ്വർണ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും 21 വീതം നേടിയിരുന്നു. ഒടുവിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുകയായിരുന്നു. 2023ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ നേടിയ 106 മെഡലുകളെ […]
Read more

ഓപ്പൺഎഐ സേഫ്റ്റി ടീമിലെ ഡേവിഡ് റോബിൻസൺ രാജിവച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സുരക്ഷാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ഡേവിഡ് റോബിൻസൺ ഓപ്പൺഎഐയിൽ നിന്ന് രാജിവച്ചു. ഏകദേശം മൂന്നര വർഷം കമ്പനിയിൽ പ്രവർത്തിച്ച അദ്ദേഹം, ഓപ്പൺഎഐയുടെ AI വികസനത്തിലെ വേഗതയും സുരക്ഷാ സമീപനവും സംബന്ധിച്ച് ഗുരുതര ആശങ്കകൾ ഉന്നയിച്ചാണ് രാജിക്ക് പിന്നാലെ പരസ്യമായി രംഗത്തെത്തിയത്. റോബിൻസൺ ഓപ്പൺഎഐയുടെ പ്രധാന മോഡൽ റിലീസുകൾക്കൊപ്പമുള്ള സേഫ്റ്റി റിപ്പോർട്ടുകളുടെ തയ്യാറാക്കലിന് നേതൃത്വം നൽകിയ വ്യക്തിയാണ്. കമ്പനിയുടെ Preparedness Framework തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൂടാതെ 12 ഫ്രോണ്ടിയർ മോഡൽ ലോഞ്ചുകളുമായി […]
Read more

Recent News