മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി ഡിഎംകെ. ഗ്യാനേഷ് കുമാറിനെ പോലുള്ള ഉന്നത പദവിയിലുള്ള ഒരാൾ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നുവെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഡൽഹിയിൽ പ്രതിഷേധിക്കുകയും […]
Author: Admin
പണപ്പെരുപ്പ ഭീഷണി; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്നതിനിടെ റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപ്പോ നിരക്ക് 5.50 ശതമാനമാക്കി. 2023 ഫെബ്രുവരിക്ക് ശേഷം ആർബിഐ ആദ്യമായാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. പണപ്പെരുപ്പം, ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള പലിശനിരക്കിലെ മാറ്റങ്ങൾ എന്നിവയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഇതോടൊപ്പം ആർബിഐയുടെ നയനിലപാട് ‘ന്യൂട്രൽ’ എന്നതിൽ നിന്ന് ‘കാലിബ്രേറ്റഡ് ടൈറ്റനിങ്’ എന്നതിലേക്കും മാറ്റി. 2026-27 സാമ്പത്തിക വർഷത്തെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം […]
ഹാരി പോട്ടറും ഗെയിം ഓഫ് ത്രോൺസും ഇനി ഒറ്റക്കുടക്കീഴിൽ ; വാർണർ ബ്രോസ് പാരമൗണ്ടിൽ ലയിച്ചു
ഹോളിവുഡിലെ പ്രമുഖ കമ്പനികളായ പാരമൗണ്ട് സ്കൈഡാൻസും വാർണർ ബ്രോസ് ഡിസ്കവറിയും തമ്മിൽ ലയിച്ചു. ഏകദേശം പത്ത് ലക്ഷം കോടി രൂപയിലധികം മുടക്കിയാണ് ഈ ചരിത്രപരമായ ഇടപാട് പൂർത്തിയാക്കിയത്. ഇനി മുതൽ ‘സ്കൈഡാൻസ് കോർപ്പറേഷൻ’ എന്ന ഒറ്റ പേരിൽ ഈ ഭീമൻ കമ്പനി പ്രവർത്തിക്കും. ഈ ലയനത്തോടെ ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ബാറ്റ്മാൻ ഉള്ള ഡി.സി സ്റ്റുഡിയോസ്, മിഷൻ ഇംപോസിബിൾ തുടങ്ങിയ ലോകപ്രശസ്ത സിനിമകളും എച്ച്.ബി.ഒ, സി.എൻ.എൻ, കാർട്ടൂൺ നെറ്റ്വർക്കിന്റെ മാതൃസ്ഥാപനമായ നിക്കലോഡിയൻ തുടങ്ങിയവയും ഇനി […]
വൈദ്യുതി ആവശ്യകത ഉയരുന്നു; കൽക്കരി ക്ഷാമം ആശങ്കയാകുന്നു
രാജ്യത്ത് വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നതിനിടെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരം കുറയുന്നത് ആശങ്കയാകുന്നു. സെപ്റ്റംബറിൽ ഇന്ത്യയിലെ വൈദ്യുതി ക്ഷാമം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യവസായ മേഖലയിലെ ഉയർന്ന വൈദ്യുതി ഉപഭോഗവും എൽനിനോയുടെ സ്വാധീനത്തെ തുടർന്നുള്ള ചൂടും മഴക്കുറവുമാണ് ആവശ്യകത ഉയരാൻ പ്രധാന കാരണങ്ങൾ. ജലവൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കൽക്കരി അധിഷ്ഠിത വൈദ്യുതിയെ കൂടുതൽ ആശ്രയിക്കേണ്ടിവന്നു. സെപ്റ്റംബറിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം 13.3 ശതമാനം ഉയർന്നെങ്കിലും ഏകദേശം 40 ശതമാനം കൽക്കരി നിലയങ്ങളിലും ശേഖരം […]
‘ആദ്യം ആരും ശ്രദ്ധിച്ചില്ല, പിന്നീട് കെട്ടിപ്പിടിച്ചു’; സായ് അഭ്യങ്കറിനെക്കുറിച്ച് അറ്റ്ലീ
സായ് അഭ്യങ്കറിന്റെ സംഗീത മികവ് നേരിൽ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകൻ അറ്റ്ലീ. ‘രാക്ക’ സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് സായിയോടൊപ്പം ലണ്ടനിലെ പ്രശസ്തമായ ആബി റോഡ് സ്റ്റുഡിയോയിൽ എത്തിയപ്പോഴുണ്ടായ അനുഭവമാണ് അറ്റ്ലീ പങ്കുവെച്ചത്. ഹാൻസ് സിമ്മർ ഉൾപ്പെടെയുള്ള പ്രമുഖ സംഗീതജ്ഞർ പ്രവർത്തിച്ചിട്ടുള്ള സ്റ്റുഡിയോയിൽ എത്തിയപ്പോൾ തങ്ങളാരാണെന്ന് അവിടെയുള്ളവർക്ക് അറിയില്ലായിരുന്നെന്നും ഇരുവരോടും ആദ്യം വലിയ പരിഗണന ലഭിച്ചില്ലെന്നും അറ്റ്ലീ പറഞ്ഞു. തുടർന്ന് സായ് നൽകിയ സംഗീത നോട്ടുകൾ ഉപയോഗിച്ച് അവിടെയുണ്ടായിരുന്ന സംഗീതജ്ഞർ കമ്പോസിഷൻ അവതരിപ്പിച്ചു. സംഗീതം പൂർത്തിയായതോടെ എല്ലാവരും […]
ബഹിരാകാശത്ത് വിസ്കി; പുതിയ പരീക്ഷണവുമായി സ്കോട്ടിഷ്-ജാപ്പനീസ് എൻജിനീയർമാർ
വിസ്കിയുടെ പഴക്കവും രുചിയും ബഹിരാകാശത്ത് എങ്ങനെ മാറുമെന്ന് കണ്ടെത്താൻ പുതിയ പരീക്ഷണവുമായി സ്കോട്ട്ലൻഡിലെയും ജപ്പാനിലെയും എൻജിനീയർമാർ. ‘സ്പേസ് പഫിൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 2028ൽ വിസ്കി സാമ്പിളുകളും അതിന്റെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളും ഉൾപ്പെടുത്തിയ ക്യൂബ്സാറ്റ് ബഹിരാകാശത്തേക്ക് അയയ്ക്കും. സ്പേസ് എക്സിന്റെ ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ക്യൂബ്സാറ്റ് പിന്നീട് ഭ്രമണപഥത്തിലേക്ക് വിന്യസിക്കാനാണ് പദ്ധതി. ഏകദേശം അഞ്ച് വർഷം ഭ്രമണപഥത്തിൽ തുടരുന്ന സാമ്പിളുകളെ നിരീക്ഷിച്ച് നിറത്തിലും രാസഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രജ്ഞർ പഠിക്കും. ഭൂമിയെ ഏകദേശം 90 […]
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ മൂന്ന് ഭാഗ സമാധാന നിർദേശം
റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിഹാരം കാണാൻ മൂന്ന് ഭാഗങ്ങളുള്ള വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ച് ഇന്ത്യ. ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും മറ്റ് പ്രധാന ഇൻഫ്രാസ്ട്രക്ചറുകൾക്കും നേരെയുള്ള ആക്രമണം നിർത്തുക, കരിങ്കടൽ തുറമുഖങ്ങളിലൂടെ ധാന്യവും ഊർജ ഉൽപ്പന്നങ്ങളും സുരക്ഷിതമായി കടത്തിവിടുക, കരിങ്കടലിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ് നിർദേശത്തിലെ പ്രധാന കാര്യങ്ങൾ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ യുക്രൈൻ സന്ദർശനത്തിനിടെ ഇന്ത്യ ഈ നിർദേശം കൈമാറിയതായാണ് റിപ്പോർട്ട്. യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ ഇന്ത്യയുടെ നിർദേശം നാല് […]
യുകെയിൽ കോവിഡ് കേസുകൾ ഉയരുന്നു; XFG വകഭേദം വ്യാപകം
യുകെയിൽ കോവിഡ് കേസുകളും ആശുപത്രി പ്രവേശനങ്ങളും ഉയരുന്നതിനിടെ XFG വകഭേദത്തിന്റെ സാന്നിധ്യം വർധിക്കുന്നു. ഓഗസ്റ്റിൽ 1,374 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ സെപ്റ്റംബറിൽ ഇത് 4,589 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും ഓഗസ്റ്റിലെ 950ൽ നിന്ന് സെപ്റ്റംബറിൽ 4,939 ആയി ഉയർന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ നടത്തിയ പരിശോധനകളിൽ പോസിറ്റീവായ സാമ്പിളുകളിൽ പകുതിയിലേറെയും XFG വകഭേദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘Stratus’ എന്നും അറിയപ്പെടുന്ന XFG, 2025 ജനുവരിയിലാണ് […]
‘ഫാന്റം’ ഡയലോഗ് വിവാദം; തമിഴ് സമൂഹത്തോട് മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി
ലാലു അലക്സ് അഭിനയിച്ച ‘ഫാന്റം’ സിനിമയിലെ ‘പാണ്ടി കരിമ്പാറ’ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം. സംഭവത്തിൽ മലയാളി സമൂഹത്തിന് വേണ്ടി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തമിഴ് ജനതയോട് മാപ്പ് പറഞ്ഞു. തമിഴ് സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നതായി ചൂണ്ടിക്കാട്ടി അബിനേഷ് എന്നയാൾ അയച്ച ഇമെയിലാണ് വിഷയത്തിൽ പ്രതികരിക്കാൻ കാരണമായതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയിലെ കഥാപാത്രത്തിന് നൽകിയ ഡയലോഗ് പറയുക മാത്രമാണ് ലാലു അലക്സ് ചെയ്തതെന്നും, എന്നാൽ […]
ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി
ക്രിക്കറ്റ് ആരാധകർക്ക് പുതിയ ഗെയിമിംഗ് അനുഭവവുമായി ക്രിക്കറ്റ് 26 – ദി ഒഫീഷ്യൽ ഗെയിം ഓഫ് ദി ആഷസ് ഇന്ത്യയിലെത്തി. JioGames-ന്റെ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഗെയിം ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രശസ്തമായ ആഷസ് പരമ്പരയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മോഡാണ് ഗെയിമിന്റെ പ്രധാന ആകർഷണം. ഇതിന് പുറമെ മാനേജ്മന്റ് കേരീർ , പ്രൊ ടീം തുടങ്ങിയ മോഡുകളും പുതിയ ഗെയിംപ്ലേ ഫീച്ചറുകളും ഗെയിമിലുണ്ട്. അക്കാദമി മോഡിലൂടെ സ്വന്തം കളിക്കാരെയും ടീമുകളെയും സ്റ്റേഡിയങ്ങളെയും സൃഷ്ടിക്കാനും […]
