‘ഫാന്റം’ ഡയലോഗ് വിവാദം; തമിഴ് സമൂഹത്തോട് മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലാലു അലക്സ് അഭിനയിച്ച ‘ഫാന്റം’ സിനിമയിലെ ‘പാണ്ടി കരിമ്പാറ’ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം. സംഭവത്തിൽ മലയാളി സമൂഹത്തിന് വേണ്ടി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തമിഴ് ജനതയോട് മാപ്പ് പറഞ്ഞു. തമിഴ് സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നതായി ചൂണ്ടിക്കാട്ടി അബിനേഷ് എന്നയാൾ അയച്ച ഇമെയിലാണ് വിഷയത്തിൽ പ്രതികരിക്കാൻ കാരണമായതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയിലെ കഥാപാത്രത്തിന് നൽകിയ ഡയലോഗ് പറയുക മാത്രമാണ് ലാലു അലക്സ് ചെയ്തതെന്നും, എന്നാൽ ഇത്തരം സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന കാര്യത്തിൽ സിനിമാ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു. അഭിപ്രായം പറയുന്നതും അധിക്ഷേപിക്കുന്നതും രണ്ടായി കാണണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരം പ്രവണതകൾ മലയാളി സമൂഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News