ഹവാല ആരോപണം: റിയാസിന്റെ സുഹൃത്തിന്റെ മൊഴിയെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:ഹവാല ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എസ്‌ഐടി സംഘമാണ് മൊഴിയെടുത്തത്. എസ്‌പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

റിയാസുമായി തനിക്ക് ബിസിനസ് ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹം അടുത്ത സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് എസ്‌ഐടിയോട് പറഞ്ഞതായി റിപ്പോർട്ട്. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാരിസിന്റെ മൊഴിയെടുത്തിരുന്നു. ചില രേഖകളിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചെന്നും പിന്നീട് ആ മൊഴികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകിയെന്നും വാരിസ് ആരോപിച്ചു.

അതേസമയം, റിയാസ്, പിണറായി വിജയൻ, വീണ ടി. എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യമെന്നാണ് റിപ്പോർട്ട്. റിയാസിന്റെ മറ്റൊരു സുഹൃത്തായ നിഖിലിനും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News