Category: Economy

പണപ്പെരുപ്പ ഭീഷണി; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്നതിനിടെ റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപ്പോ നിരക്ക് 5.50 ശതമാനമാക്കി. 2023 ഫെബ്രുവരിക്ക് ശേഷം ആർബിഐ ആദ്യമായാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. പണപ്പെരുപ്പം, ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള പലിശനിരക്കിലെ മാറ്റങ്ങൾ എന്നിവയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഇതോടൊപ്പം ആർബിഐയുടെ നയനിലപാട് ‘ന്യൂട്രൽ’ എന്നതിൽ നിന്ന് ‘കാലിബ്രേറ്റഡ് ടൈറ്റനിങ്’ എന്നതിലേക്കും മാറ്റി. 2026-27 സാമ്പത്തിക വർഷത്തെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം […]
Read more

മൂന്നര വർഷത്തിന് ശേഷം റിപ്പോ നിരക്ക് ഉയർന്നു; വായ്പക്കാരുടെ EMI ഇനി എത്ര കൂടും? 

മൂന്നര വർഷത്തെ ഇടവേളയ്ക്കുശേഷം റിപ്പോ നിരക്കിൽ വർധനയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി 5.50 ശതമാനമാക്കി. കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ നിരക്ക്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ അവലോകനത്തിന് ശേഷം നിരക്കുവർധന പ്രഖ്യാപിച്ചത്. റിപ്പോ നിരക്കിലെ വർധന ബാങ്കുകളുടെ വായ്പാ പലിശനിരക്കിലും പ്രതിഫലിച്ചേക്കും. പ്രത്യേകിച്ച് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുള്ളവരെയാണ് ഇത് നേരിട്ട് ബാധിക്കുക. ബാങ്കുകൾ നിരക്ക് […]
Read more

ഗൾഫ് പ്രവാസികളുടെ പണമയക്കലിൽ സർവ്വകാല റെക്കോർഡ്; വിവിധ നാടുകളിലേക്ക് ഒഴുകിയത് 161 ബില്യൺ ഡോളർ

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കലിൽ സർവ്വകാല റെക്കോർഡ്. 2025-ൽ ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ആകെ 161 ബില്യൺ യുഎസ് ഡോളറാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. എണ്ണയിതര മേഖലകളിലെ വൻ കുതിപ്പും തൊഴിലവസരങ്ങളുടെ വർദ്ധനവുമാണ് പ്രവാസി പണമൊഴുക്കിൽ ഈ ചരിത്ര നേട്ടത്തിന് വഴിതെളിച്ചത്. സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, മുൻവർഷത്തെ അപേക്ഷിച്ച് 13.6 ശതമാനത്തിന്റെ വൻ വർദ്ധനവാണ് പണമയക്കലിൽ ഉണ്ടായിരിക്കുന്നത്. അതായത്, ഒറ്റവർഷം കൊണ്ട് 19 ബില്യൺ ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ഗൾഫ് മേഖലയിൽ നിന്നുള്ള […]
Read more

പ്രവാസികൾക്ക് ആശ്വാസം; ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. 2026 വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഗൾഫ് മേഖലയിലേക്ക് പ്രതിദിനം 135 വിമാന സർവീസുകൾ വരെയാണ് കമ്പനി നടത്തുക. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിൽ ഏറ്റവും തിരക്കേറിയ റൂട്ടുകളായ ദുബായ്, അബുദാബി, ഷാർജ, ദമാം, ജിദ്ദ, റിയാദ്, […]
Read more

സുഡിയോ–വെസ്റ്റ്സൈഡ് കരുത്തിൽ ട്രെന്റ് ഓഹരിക്ക് വൻകുതിപ്പ്; വിപണി മൂല്യം 1.5 ലക്ഷം കോടി കടന്നു

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ കമ്പനിയായ ട്രെന്റിന്റെ ഓഹരിയിൽ ശക്തമായ മുന്നേറ്റം. രണ്ടാം പാദത്തിലെ ബിസിനസ് പ്രകടനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരി വില ഏകദേശം 11 ശതമാനം വരെ ഉയർന്നത്. കമ്പനിയുടെ പ്രധാന റീട്ടെയിൽ ബ്രാൻഡുകളായ സുഡിയോ, വെസ്റ്റ്സൈഡ് എന്നിവയുടെ മികച്ച പ്രകടനവും വരുമാനത്തിലെ ശക്തമായ വളർച്ചയുമാണ് നിക്ഷേപകരുടെ ശ്രദ്ധ നേടിയത്. ഓഹരി വില ഉയർന്നതോടെ ട്രെന്റിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടിക്ക് മുകളിലെത്തി. രണ്ടാം പാദത്തിൽ ട്രെന്റിന്റെ വരുമാനം മുൻവർഷത്തെ സമാന കാലയളവിനെ […]
Read more

ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ […]
Read more

വർഷം 40 യുദ്ധവിമാനങ്ങൾ വേണം; വ്യോമസേനയുടെ ആവശ്യം വ്യക്തമാക്കി മേധാവി

ഇന്ത്യൻ വ്യോമസേനയ്ക്ക് അടുത്ത ഏതാനും വർഷങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 36 മുതൽ 40 വരെ യുദ്ധവിമാനങ്ങൾ ആവശ്യമായി വരുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കി. നിലവിൽ വ്യോമസേനയ്ക്ക് 42 സ്ക്വാഡ്രണുകളാണ് അംഗീകൃത ശേഷിയെങ്കിലും 29 സ്ക്വാഡ്രണുകളാണ് പ്രവർത്തനത്തിലുള്ളത്. അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA പദ്ധതിയിൽ കാലതാമസം നേരിട്ടാൽ മറ്റ് വിമാനങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ Su-57 വിമാനങ്ങൾക്കായുള്ള നിർദേശം ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എ.പി. സിങ് വ്യക്തമാക്കി. അതേസമയം, […]
Read more

ആഗോള ഭക്ഷ്യവില നാല് വർഷത്തെ ഉയർന്ന നിലയിൽ; പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കും വില കൂടി

ആഗോള ഭക്ഷ്യവില സെപ്റ്റംബറിൽ ഏകദേശം നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയായ FAOയുടെ ഭക്ഷ്യവില സൂചിക ഓഗസ്റ്റിലെ പുതുക്കിയ 134 പോയിന്റിൽ നിന്ന് 1.5 ശതമാനം ഉയർന്ന് സെപ്റ്റംബറിൽ 136 പോയിന്റിലെത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ധാന്യങ്ങൾ, പഞ്ചസാര, സസ്യ എണ്ണകൾ എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് ആഗോള ഭക്ഷ്യവില ഉയരാൻ പ്രധാന കാരണം. ധാന്യവില സൂചിക 5.1 ശതമാനവും പഞ്ചസാര വില 6.1 ശതമാനവും ഉയർന്നു. അതേസമയം മാംസവിലയിൽ […]
Read more

റിപ്പോ നിരക്ക് ഉയരുമോ? RBI യോഗത്തിലേക്ക് ഉറ്റുനോക്കി വിപണി

മുംബൈ: രാജ്യത്തെ വായ്പാ വിപണിയെ സ്വാധീനിക്കുന്ന നിർണായക തീരുമാനത്തിനായി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. ഒക്ടോബർ 5 മുതൽ 7 വരെ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തുമോ എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. ഒക്ടോബർ 7നാണ് നയതീരുമാനം പ്രഖ്യാപിക്കുക. നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനമാണ്. കഴിഞ്ഞ നാല് നയ അവലോകനങ്ങളിലും ആർബിഐ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. എന്നാൽ രാജ്യത്തെ പണപ്പെരുപ്പ സമ്മർദം വർധിച്ചതോടെ ഇത്തവണ നിരക്ക് ഉയർത്താനുള്ള സാധ്യതയാണ് സാമ്പത്തിക […]
Read more

ജെ.ഇ.ഇ അഡ്വാൻസ്ഡ്; ചരിത്ര നേട്ടം കൈവരിച്ച് പെൺകുട്ടികൾ

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചരിത്ര നേട്ടം നേടി പെൺകുട്ടികൾ. പതിനായിരത്തിലധികം പെൺകുട്ടികളാണ് ഇത്തവണ ഐ.ഐ.ടി കട്ട് ഓഫ് മാർക്ക് മറിടകന്ന് പ്രവേശനത്തിന് അർഹത നേടിയത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഐ.ഐ.ടി റൂർക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇത്തവണ പരീക്ഷ എഴുതിയവരിൽ ആകെ 56,880 വിദ്യാർത്ഥികളാണ് ഐ.ഐ.ടി പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതിൽ 10,107 പേർ പെൺകുട്ടികളാണ്. ശാസ്ത്ര-സാങ്കേതിക- എഞ്ചിനീയറിങ് (STEM) മേഖലകളിലേക്ക് കൂടുതൽ യുവതികൾ കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് […]
Read more

Recent News