Category: NEWS

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’

ദക്ഷിണ കൊറിയയിൽ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപ്പറ്റിൽ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തിൽ ‘ചെവിട്ടോർമ്മ’ (The Soul Whisperer) സിനിമയുടെ അണിയറപ്രവർത്തകർ പ്രവേശിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാർപ്പറ്റിൽ ശ്രദ്ധകേന്ദ്രമായത്.ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ‘ചെവിട്ടോർമ്മ’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിയോ […]
Read more

ആധുനിക സാങ്കേതികവിദ്യ കര്‍ഷകരിലേക്ക് എത്തിക്കും: മന്ത്രി ടി. സിദ്ധിഖ്

പാലക്കാട്: കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. ആലത്തൂര്‍ ഹൈടെക് നെല്‍വിത്ത് ഗോഡൗണിന്റെ ഉദ്ഘാടനം, ‘കതിര്‍’ പോര്‍ട്ടലില്‍ നെല്‍പ്പാടങ്ങളുടെ ജി.ഐ.എസ് മാപ്പിങ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേള എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈടെക് സീഡ് ഫാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെയും ഫാമുകളുടെയും വരുമാനം വര്‍ധിപ്പിക്കും. യന്ത്രവല്‍കൃത വിത്തുത്പാദനം, നൂതന സംഭരണ-സംസ്‌കരണ പദ്ധതികള്‍, പോളിഹൗസുകള്‍, സോളാര്‍ പമ്പുകള്‍, റിമോട്ട് സെന്‍സിങ്, […]
Read more

പച്ചക്കറി ഉൽപ്പാദനത്തിലെ എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും;: മന്ത്രി ടി. സിദ്ദിഖ്

പാലക്കാട്: ​പച്ചക്കറി ഉൽപ്പാദനത്തിൽ എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. എലവഞ്ചേരിയിൽ 2020–21 കാലയളവിൽ 2500-ൽ അധികം ടൺ ആയിരുന്ന പച്ചക്കറി ഉൽപ്പാദനം 2025–26 ആയപ്പോഴേക്കും 7300-ൽ അധികം ടണ്ണായി ഉയരുകയും വിറ്റുവരവ് 19 കോടിയിലധികം രൂപയായി വർദ്ധിക്കുകയും ചെയ്തത് ഹൈടെക് ഫാർമിംഗും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നതിന്റെ തെളിവാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പച്ചക്കറികളിൽ ക്രമാതീതമായ തോതിൽ വിഷാംശവും കീടനാശിനികളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് വിഷരഹിത […]
Read more

അബുദാബിയിൽ മെഗാ റോഡ് പദ്ധതി; മിഡ്-ഐലൻഡ് പാർക്ക്‌വേ ആദ്യഘട്ടം 2027ൽ പൂർത്തിയാകും

അബുദാബി: അബുദാബിയിലെ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മിഡ്-ഐലൻഡ് പാർക്ക്‌വേ മെഗാ പദ്ധതിയുടെ ആദ്യഘട്ടം 2027ൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി). പദ്ധതി യാഥാർഥ്യമാകുന്നതോടെ സാദിയാത്ത് ഐലൻഡിൽ നിന്ന് റീം ഐലൻഡിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാകും.നിലവിലെ 25 മിനിറ്റ് യാത്രാസമയം വെറും 10 മിനിറ്റായി ചുരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ എട്ട് വരിപ്പാതയുള്ള ഇരട്ട കാരിയേജ്‌വേയാണ് ഒരുക്കുന്നത്. E12 ഹൈവേയിലെ സാദിയാത്ത് ഐലൻഡിന്റെ വടക്കൻ ഇന്റർചേഞ്ചിൽ നിന്ന് ദ്വീപിന്റെ തെക്കൻ ഭാഗത്തേക്കും തുടർന്ന് […]
Read more

ഒമാനിൽ വർഷാവസാനം ചൂട് കൂടും

ഒമാനിൽ ഈ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ സീസണൽ ക്ലൈമറ്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന ഈ ഉയർന്ന താപനില നവംബറിലും ഡിസംബറിലും തുടരുമെന്നാണ് പ്രവചനം. ചൂട് കൂടുമെങ്കിലും ഒമാന്റെ വടക്കൻ മേഖലകളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. […]
Read more

മുതലമടയിൽ മാമ്പഴ കൃഷിക്ക് പ്രത്യേക ഇക്കോ സിസ്റ്റം; രണ്ട് മാസത്തിനകം പദ്ധതി രേഖ തയ്യാറാക്കാൻ നിർദേശം നൽകിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ്

പാലക്കാട് : മുതലമടയിൽ മാമ്പഴ ഗവേഷണ കേന്ദ്രം, മൂല്യവർദ്ധിത ഉൽപ്പന്ന പ്ലാന്റ് എന്നിവ ഉൾപ്പെടെ മാമ്പഴ കൃഷിക്ക് ആവശ്യമായ സമഗ്രമായ ഇക്കോ സിസ്റ്റം നിർമ്മിക്കാൻ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഇതിനായുള്ള പദ്ധതി രേഖ രണ്ട് മാസത്തിനകം തയ്യാറാക്കാൻ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. മുതലമടയിൽ മാമ്പഴ കർഷകരുമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പാലക്കാട് നിന്ന് കർഷകർക്കായി ‘കിസാൻ റെയിൽ’ സർവീസ് നടപ്പാക്കുന്ന കാര്യം റെയിൽവേ മന്ത്രാലയവുമായി സംസാരിക്കുമെന്നും, കൃഷിയിടങ്ങളിലെ […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 120 രൂപയുടെ കുറവോടെ 1,09,280 രൂപയിലും ഗ്രാമിന് 15 രൂപയുടെ കുറവോടെ 13,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഈ വർഷത്തെ സ്വർണത്തിന്‍റെ ഏറ്റവും ഉയർന്ന വില 1,31,160 രൂപ ആയിരുന്നു. ജനുവരിയിലായിരുന്നു ഇത്. അതുമായി താരതമ്യം ചെയ്യുമ്പോൾ 21,880 രൂപയുടെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിന്‍റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം ഒപ്പം യു.എസിലെ തൊഴിൽ […]
Read more

നെല്ല് സംഭരണത്തിന് വാർഷിക കലണ്ടർ രൂപീകരിക്കും: കൃഷിമന്ത്രി

​പാലക്കാട് : സംസ്ഥാനത്ത് നെല്ല് സംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വാർഷിക കലണ്ടർ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ​നെല്ല് സംഭരണം വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. മുടങ്ങിക്കിടക്കുന്ന നെല്ല് സംഭരണം അടുത്ത തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലങ്കോട് ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നെൽ കർഷകരുമായി സംവദിക്കുകയായിരുന്നു മന്ത്രി. ​സംഭരണ കേന്ദ്രങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ സപ്ലൈകോയും കൃഷി വകുപ്പും സംയുക്തമായി പ്രത്യേക പദ്ധതി നടപ്പിലാക്കും. പരമാവധി ഗോഡൗണുകൾ നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കർഷകർക്ക് […]
Read more

സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്ടോബർ 14 ന്

തൃശ്ശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്ടോബർ 14 ന് നടക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള ‘പ്രിയദർശിനി പദ്ധതി’ സൗജന്യ യാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. രണ്ടാം ഘട്ടത്തിൽ ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പ്രതിഷേധിക്കുന്നത്. പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. സർക്കാർ […]
Read more

ആർ.സുഗതന്റെ കാപ്പ കരുതൽ തടങ്കൽ റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം

തിരുവനന്തപുരം: ആർ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം. സുഗതനെ കോൺഗ്രസ് സഹായിച്ചുവെന്ന് എസ്.പി ദീപക്ക് 24 നോട് പറഞ്ഞു. സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ. സുഗതൻ വ്യാജ ഒപ്പിട്ടതിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ല. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയത് സർക്കാർ. അവധി അപേക്ഷയ്ക്കും സർക്കാർ അനുകൂല ഉത്തരവിറക്കി. പിന്നീട് തങ്ങൾ പരാതിപ്പെട്ടപ്പോൾ ഉത്തരവ് പിൻവലിച്ചു. തുടക്കം മുതൽ സുഗതന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചു. കോൺഗ്രസിനു ആത്മാർത്ഥമായ സമീപനം […]
Read more

Recent News