Category: death

അവിഹിതബന്ധം പുറത്തറിഞ്ഞു; ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

ഡെറാഡൂൺ: അവിഹിതബന്ധം പുറത്തറിഞ്ഞതിന് പിന്നാലെ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപണം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊക്കയിലേക്ക് തള്ളിയതായും അന്വേഷണത്തിൽ കണ്ടെത്തൽ.ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഭർത്താവുമായുള്ള ബന്ധം വഷളായതും യുവതിയുടെ മറ്റൊരു ബന്ധം ഭർത്താവ് അറിഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.സംഭവദിവസം ഇരുവരും ചേർന്ന് ഭർത്താവിനെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനുള്ള […]
Read more

കോഴിക്കോട്ട് പുഴയിൽ 13കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു. ഒരു കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ചെറുപുഴയിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 13കാരനെ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടിയെ സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. പുഴകളിലും ജലാശയങ്ങളിലും കുട്ടികൾ കുളിക്കാനിറങ്ങുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം ഓർമ്മപ്പെടുത്തുന്നു. മഴക്കാലത്ത് ജലനിരപ്പും ഒഴുക്കും […]
Read more

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണംമുൻ വൈരാഗ്യം, പ്രതി പിടിയിൽ

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

നോയിഡയിൽ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് യുവാവ് വീണ് മരിച്ചു; പൊലീസ് അന്വേഷണം

നോയിഡ : നോയിഡയിലെ ആഡംബര ഹോട്ടൽ കെട്ടിടത്തിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂപ്പർനോവ സൊസൈറ്റിയിലെ 43-ാം നിലയിൽ നിന്നാണ് യുവാവ് താഴേക്ക് വീണതെന്നാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരിച്ച യുവാവിന്റെ തിരിച്ചറിയലും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. കെട്ടിടത്തിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവ് […]
Read more

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം; മലയാളി മരിച്ചു

മുംബൈ: സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനെ നിവാസിയായ ഗോപാലകൃഷ്ണൻ എസ് പിള്ള ആണ് മരിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. റിട്ടയേഡ് റെയില്‍വേ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനും ആണ് ഇദ്ദേഹം. ശിവാജി പാര്‍ക്കില്‍ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്. മുംബൈ ശിവാജി പാർക്കിലായിരുന്നു […]
Read more

നെന്മാറയിൽ കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണു; ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. മുരുകേശൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കനത്ത മഴ ആയതിനാൽ ആരും അറിഞ്ഞില്ല. തൊട്ടടുത്ത് വീടുകളൊന്നും ഇല്ല. വെള്ളിയാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണത് കണ്ടത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മുരുകേശനെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും […]
Read more

ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു: ഭക്ഷ്യവിഷബാധ?

തൃശ്ശൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച മക്കളായ വിദ്യ, വൃന്ദ എന്നിവരിൽ ഒരാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രി വീട്ടിൽവെച്ച് വിനോദ് കുമാറും മക്കളും ബ്രഡും ജാമും കഴിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിലെ മൂന്നുപേർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും […]
Read more

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പിതാവിനെ മകൻ വെടിവച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ പിതാവിനെ 18-കാരനായ മകൻ തലയ്ക്ക് വെടിവെച്ചുകൊന്നു. ചണ്ഡീഗഡ് പോലീസിലെ ഹെഡ് കോൺസ്റ്റബിളായ നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അർമാനെ പോലീസ് അറസ്റ്റ് ചെയ്തു. ഛണ്ഡീഗഡ് സെക്ടർ 22-ലെ ഔദ്യോഗിക വസതിയിലാണ് വെടിയേറ്റ നിലയിൽ നിതിൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ഉടനടി വിവാഹം കഴിക്കണമെന്ന് അർമാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ, നിയമപരമായ വിവാഹപ്രായമായ […]
Read more

പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ശിഷ്യൻ മരിച്ച നിലയിൽ

അഗ്ര: പ്രമുഖ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ശിഷ്യൻ മരിച്ച നിലയിൽ. ഉത്തർ പ്രദേശിലെ മഥുരയിലെ ആശ്രമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് അടക്കം ശരീരമാസകലം പരിക്കേറ്റ നിലയിലാണ് 25കാരനായ ദീപക് ലോധിയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ് മരണപ്പെട്ടത്. ആശ്രമത്തിൽ രസിക് ദുലാരി ശരൺ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗുരു കൃപാ കുഞ്ച് ആശ്രമത്തിൽ ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം […]
Read more

റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ തെങ്ങിൽ നിന്ന് തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികൻ മരിച്ചു. പൊരുന്തമൺ വാലുപച്ച സ്വദേശി സൈജു (47) ആണ് മരിച്ചത്. MC റോഡിൽ പൊരുന്തമൺ MGM സ്‌കൂളിന് സമീപമായിരുന്നു സംഭവം. കാർപെൻ്ററായ സൈജു കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. റോഡ് സൈഡിൽ നിന്ന തെങ്ങിൽ നിന്നും തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സൈജുവിൻ്റെ നെഞ്ചിൽ പതിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം വന്ന സൈജുവിനെ ഉടൻ തന്നെ കിളിമാനൂരിലെ […]
Read more

Recent News