Category: death

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. ഇന്നലെ രാത്രി 9.44ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും. ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, […]
Read more

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കോംഗോയില്‍ സ്‌കൂളുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം. കോംഗോ നഗരമായ ബുക്കാവിലാണ് സംഭവം. 19 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പടെയാണ് അപകടത്തില്‍ മരിച്ചത്. നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ചികിത്സയിലുള്ള പതിനേഴ് പേരുടെ പരിക്ക് ഗുരുതരമാണ്. അടുത്തടുത്തായുണ്ടായിരുന്ന രണ്ട് സ്‌കൂളുകളിലേക്ക് തീ ആളിപ്പടര്‍ന്നായിരുന്നു അപകടം. ഉജാമ്മ പ്രൈമറി സ്‌കൂള്‍, ഫുരാഹ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമെന്ന് യുഎന്‍ ബ്രോഡ്കാസ്റ്റര്‍ റേഡിയോ […]
Read more

മരണകാരണം ആന്തരിക രക്തസ്രാവം, ; കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞൻ നേരിട്ടത് ക്രൂരമർദനം

‍‍ഡൽഹി: മണിപ്പൂരി സംഗീതജ്ഞൻ ചോങ്താം വിക്രം സിങ്ങിന്റെ മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ക്രൂരമായ മർദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കടുത്ത ശാരീരിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദില്ലി എയിംസിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നെഞ്ചിലും വയറ്റിലുമേറ്റ ശക്തമായ ആഘാതങ്ങൾ വലിയതോതിലുള്ള രക്തസ്രാവത്തിന് കാരണമായി. പോസ്റ്റുമോർട്ടത്തിൽ, വിക്രം സിങ്ങിന്റെ തല, മുഖം, […]
Read more

മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണൻ. ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റർ ആണ്. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചർച്ചയായിരുന്നു.
Read more

കോതമംഗലത്ത് ആനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ

കൊച്ചി: കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്നാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പുതുക്കുന്നത്ത് ജോൺ പി പോളിന്റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. കോട്ടപ്പാറ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. രാത്രിയിൽ കാട്ടാനക്കൂട്ടം റബർ തോട്ടത്തിലെത്തിയിരുന്നു. […]
Read more

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധാകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ പ്രശസ്തനാണ്. മികച്ച അധ്യാപകനുമായിരുന്നു. സംസ്കാരം നാളെ നടക്കും. ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസം.
Read more

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി രാജ പി കെ കേരളവര്‍മ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പില്‍ താമസിക്കുന്ന ഇദ്ദേഹം ഫാര്‍മക്കോളജി വിദഗ്ധനായിരുന്നു. ബിസിനസ് മികവിനു കേന്ദ്ര, സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വര്‍മയുടെ മകനായ അദ്ദേഹം കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. അമ്മ ശ്രീദേവി വര്‍മ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയാണ്. ഇന്റര്‍മീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവര്‍മ പഠിച്ചത്. അഹമ്മദാബാദ് എല്‍എം കോളജ് […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ

പാലക്കാട്:അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത് കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും പെൺകുട്ടി തന്റേതല്ലെന്നുമാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. കൊല്ലപ്പെട്ട യുവതിയുമായി കഴിഞ്ഞ രണ്ടു മാസത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഇയാൾ പറയുന്നു. എന്നാൽ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച […]
Read more

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍. ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്നെന്നും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. ഇന്നലെയായിരുന്നു അട്ടപ്പാടി പുതൂരിലെ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഞായറാഴ്ച […]
Read more

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അവയിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തലയറുത്തു മാറ്റിയ നിലയിലാണുള്ളത്. ശരീരം രണ്ട് ചാക്കുകളിലും തല […]
Read more

Recent News