ബസ് ഡ്രൈവർക്ക് 7 കേസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ കാക്കനാട് ബസ് അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐടി ജീവനക്കാരിയായ 29കാരി അക്ഷരയുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ ബിനോയിക്കെതിരെ ഏഴ് ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. ഇതിൽ രണ്ട് ലഹരിക്കേസുകളും ഉൾപ്പെടുന്നു. അമിതവേഗത്തിലും അശ്രദ്ധമായും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജിമ്മിൽ പോയി മടങ്ങുന്നതിനിടെ റോഡരികിലൂടെ നടന്ന അക്ഷരയെ ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ബിനോയിയെ കുറ്റകരമായ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കുള്ള സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇനി മുതൽ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും നിയമലംഘനം നടത്തുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ എങ്ങനെ ബസ് ഡ്രൈവർമാരായി തുടരുന്നു എന്ന ചോദ്യവും ഈ സംഭവം ഉയർത്തുന്നുണ്ട്. അപകടത്തിന് പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്. റോഡിൽ ഫുട്പാത്ത് ഇല്ലാത്തതും വീതി കുറവായതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News