സ്റ്റിയറിങ്ങിൽ മകൻ, ബെല്ലിൽ അച്ഛൻ; കെഎസ്ആർടിസിയിൽ മറക്കാനാകാത്ത യാത്ര
മലപ്പുറം: മകന്റെ കൈയിൽ സ്റ്റിയറിങ്, അച്ഛന്റെ കൈയിൽ ടിക്കറ്റ് മെഷീൻ. കെഎസ്ആർടിസിയിലെ പതിവ് യാത്രയ്ക്കിടയിൽ അച്ഛനും മകനും പങ്കിട്ടത് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു.കൽപ്പറ്റ ഡിപ്പോയിൽ നിന്ന് തൃശൂരിലേക്കുള്ള സർവീസിലായിരുന്നു ഡ്രൈവറായി ആദർശും കണ്ടക്ടറായി അച്ഛൻ ഗിരീശനും ഒരുമിച്ച് ഡ്യൂട്ടിക്കെത്തിയത്. പുലർച്ചെ 5.30ന് യാത്ര ആരംഭിച്ചപ്പോൾ ഡ്രൈവർ സീറ്റിലിരുന്ന ആദർശ് പിന്നിലേക്ക് നോക്കി. കണ്ടക്ടറുടെ വേഷത്തിൽ സ്വന്തം അച്ഛൻ ഗിരീശൻ. മകൻ യാത്ര തുടങ്ങാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ ബെൽ മുഴക്കി യാത്രയ്ക്ക് തുടക്കമിട്ടു. 28 […]
Read more

