കോഴിക്കോട് കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാവലറാണ് കൂടരഞ്ഞി കൂമ്പാറയിൽ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതായാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് വാഹനം […]
Read more

