മുംബൈ:മഹാരാഷ്ട്രയിലെ പാൽഘറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ട്രെയിനിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 53-കാരനെ യുവതി എതിർത്തതോടെയാണ് ആക്രമണമുണ്ടായത്.
പ്രതിയുടെ അതിക്രമത്തെ ചെറുത്ത യുവതിയെ ഇയാൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു.
സംഭവത്തിൽ 53 വയസ്സുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ പോലും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചർച്ചയാക്കുന്നതാണ് ഈ സംഭവം.
Post Views: 9



