യുപിയിൽ പുതിയ രാഷ്ട്രീയ സഖ്യം; ഒവൈസിക്കൊപ്പം ചന്ദ്രശേഖർ ആസാദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ നീക്കം. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും കൈകോർത്തു. ബിജെപിയെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിക്കുന്നത് തടയുകയാണ് പുതിയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഒവൈസി വ്യക്തമാക്കി.

ലഖ്‌നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇരുനേതാക്കളും പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചത്. ‘സാമൂഹിക പരിവർത്തൻ മോർച്ച’ എന്നാണ് മുന്നണിയുടെ പേര്. ചന്ദ്രശേഖർ ആസാദായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും ഒവൈസി പ്രഖ്യാപിച്ചു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും നിലവിലെ പ്രതിപക്ഷ രാഷ്ട്രീയ മുന്നണികൾക്കും ബദലായി പുതിയ ശക്തി ഉയർത്തുകയാണ് ലക്ഷ്യം.

ദളിത്, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, മറ്റ് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഒവൈസി പറഞ്ഞു. ഇതുവരെ പല രാഷ്ട്രീയ പാർട്ടികളും ഈ വിഭാഗങ്ങളെ വോട്ട് ബാങ്കുകളായി മാത്രമാണ് കണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, കർഷകരുടെ പ്രതിസന്ധി, യുവാക്കൾ നേരിടുന്ന തൊഴിൽക്ഷാമം തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാക്കാനാണ് സഖ്യത്തിന്റെ നീക്കം. വോട്ട് മോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങളും ചന്ദ്രശേഖർ ആസാദ് ഉയർത്തിയിട്ടുണ്ട്. യുവാക്കൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പരിഗണന ലഭിക്കണമെന്നാണ് പുതിയ മുന്നണിയുടെ നിലപാട്.

ഉത്തർപ്രദേശിൽ ഏകദേശം 19 ശതമാനം മുസ്ലിംകളും 21 ശതമാനത്തോളം ദളിതരും ഉണ്ടെന്നാണ് കണക്കുകൾ. ഈ വിഭാഗങ്ങളുടെ പിന്തുണ ഒരുമിച്ച് നേടാനായാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായക മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

അതേസമയം, പുതിയ സഖ്യം സമാജ്‌വാദി പാർട്ടി-കോൺഗ്രസ് മുന്നണിയുടെ വോട്ടുബാങ്കിനെയും ബാധിക്കുമെന്ന വിലയിരുത്തലുകളുണ്ട്. പ്രത്യേകിച്ച് മുസ്ലിം, ദളിത് വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിടുന്ന അഖിലേഷ് യാദവിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് പുതിയ സഖ്യം വെല്ലുവിളിയാകുമോ എന്നതാണ് പ്രധാന ചോദ്യം.

എന്നാൽ സഖ്യത്തിന് ലഭിക്കുന്ന ജനപിന്തുണയും അത് വോട്ടുകളാക്കി മാറ്റാനുള്ള ശേഷിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മാത്രമേ വ്യക്തമാകൂ. ബിജെപിയെ നേരിടാൻ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുമായി എത്തിയ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഉത്തർപ്രദേശിന്റെ രാഷ്ട്രീയ സമവാക്യങ്ങളിൽ എത്രത്തോളം മാറ്റമുണ്ടാക്കുമെന്നാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News