Category: death

ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.
Read more

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

കാലിഫോർണിയ: തൃശൂർ പീച്ചി സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും അമേരിക്കയിൽ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന, കേശവദാസപുരം സ്വദേശിയായ ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ാം തിയതി കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ഒരു അപാർട്ട്മെന്റിലായിരുന്നു ഇവർ കുടുംബമായി താമസിച്ചിരുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം […]
Read more

ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര വിഷ്ണു നിവാസില്‍ വൃന്ദ (27)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും ചാടിയ യുവതി […]
Read more

മരിക്കുന്നതിന് മുൻപ് പകർത്തിയ യുവതിയുടെ വീഡിയോ പുറത്ത്;ആശുപത്രിക്കെതിരെ കുടുംബം

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് യുവതി ആരോപിക്കുന്നതും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് കരഞ്ഞ് പറയുന്നതുമാണ് വീഡിയോയിലുള്ളത്. ഹട്വ സ്വദേശിയായ കല്‍പനയും അവരുടെ കുഞ്ഞുമാണ് പ്രസവത്തിനിടെ മരിച്ചത്. രേവയിലെ സഞ്ജയ് ഗാന്ധി – ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിൽഇക്കഴിഞ്ഞ ഓഗസ്റ്റ് 26നാണ് യുവതിയും കുഞ്ഞും മരിച്ചത്. ഓഗസ്റ്റ് 25നാണ് കല്‍പനയെ […]
Read more

പഞ്ചാബില്‍ അജ്ഞാതരുടെ വെടിയേറ്റ് AAP പ്രവര്‍ത്തകന് ദാരുണാന്ത്യം

ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. മാംഡോത്ത് നഗറിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപിയെന്ന ആളാണ് കൊല്ലപ്പെട്ടത്. ഫിറോസേപൂരില്‍ നിന്നും 24കിലോമീറ്റര്‍ അകലെയാണ് മാംഡോട്ട് സ്ഥിതി ചെയ്യുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹര്‍പ്രീതിനും നേരെ കാറിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചിരുന്നു. ഹര്‍പ്രീതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ നിന്നും ഗുര്‍പ്രീതിന്റെ […]
Read more

കണ്ടന്റ് ക്രിയേറ്റര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: കണ്ടന്റ് ക്രിയേറ്ററും വ്‌ളോഗറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് സ്വാലിഹിന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ സ്വാലിഹിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. […]
Read more

കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനാണ്. കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമത്തിനിടെ, കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Read more

പാചകത്തിനിടെ ​ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം

അജ്മാന്‍: യുഎഇയില്‍ താമസസ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന്‍ ബഷീറാണ് (50) മരിച്ചത്. അജ്മാനിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തുവന്നിരുന്നത്. പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: ദൈനബി (സൈനബ). ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാല്‍. മക്കള്‍: ഷാനിഫര്‍ (ദുബായ്), ബുഷ്‌റ, ബുഷ്താന. മരുമക്കള്‍: ഹാരിസ് (ചെറുവത്തൂര്‍), […]
Read more

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 23നാണ് കുട്ടികള്‍ വീട്ടില്‍ വച്ച് ഭക്ഷണം കഴിച്ചത്. അതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഓഗസ്റ്റ് 25നും 26നും ഇടയില്‍ വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി […]
Read more

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ദുബൈ: അല്‍ ഐനിലെ പാര്‍ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ പാര്‍ക്കില്‍ ജ്യേഷ്ഠനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. ഇതിനടുത്തുള്ള വീടിന് പുറത്തുവച്ചിരുന്ന വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി വൈദ്യുതാഘാതമേറ്റ് വീണു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടര്‍ കൂളറില്‍ തൊട്ടതോടെയാണ് അപകടമുണ്ടായത്. പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ ബാഗും […]
Read more

Recent News