Category: death

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ദുബൈ: അല്‍ ഐനിലെ പാര്‍ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ പാര്‍ക്കില്‍ ജ്യേഷ്ഠനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. ഇതിനടുത്തുള്ള വീടിന് പുറത്തുവച്ചിരുന്ന വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി വൈദ്യുതാഘാതമേറ്റ് വീണു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടര്‍ കൂളറില്‍ തൊട്ടതോടെയാണ് അപകടമുണ്ടായത്. പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ ബാഗും […]
Read more

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധം; ഓട്ടോ ഡ്രൈവറുടെ മരണത്തിൽ MVDക്കെതിരെ ഗുരുതര ആരോപണങ്ങൾ

മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) മരിച്ചത്. ഓട്ടോയുടെ ഫിറ്റ്‌നസിനായി ഏജന്റ് വഴിയല്ലാതെ നേരിട്ട് എംവിഡിയെ ബന്ധപ്പെട്ടപ്പോള്‍ നിരന്തരം ഫിറ്റ്‌നസ് നിഷേധിച്ചെന്നാണ് ആരോപണം. തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു […]
Read more

പത്തനംതിട്ടയിലെ കാറപകടം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 2പേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് അറസ്റ്റിലായ വിശ്വജിത്ത്. അറസ്റ്റിലായ രണ്ടു പ്രതികളും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഒരാൾ മരിച്ചു. മറ്റു 9 കാൽനടയാത്രക്കാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Read more

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം: എംഎൽഎയുമായുള്ള ചർച്ചയില്‍ ധാരണ, പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും. ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണുവുമായി നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ആദ്യഘടുവായി 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും കുടുംബത്തിന് 4 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കൂടാതെ മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോര്‍ട്ടം പരിശോധന തേനി […]
Read more

ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. തലക്കുളം, ബിഎല്‍ റാം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം നിരന്തരമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
Read more

ഹജ്ജ് തീർഥാടനത്തിനെത്തിയ മലയാളി മക്കയിൽ മരിച്ചു

റിയാദ്: മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി തീർഥാടക മക്കയിൽ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലളം സുന്ദരംപള്ളി സ്വദേശിനി റംലത്ത് (65) ആണ് മരിച്ചത്. ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസുഖബാധിതയാവുകയായിരുന്നു. മഹ്‌റം (ആൺതുണ) ഇല്ലാതെയാണ് ഇവർ ഹജ്ജിനെത്തിയത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് മുഖേന മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. തുടർചികിത്സയ്ക്കായി ഇവരെ […]
Read more

എഴുത്തുകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് (80) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ മാസം 18-ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്തുളള സർവീസ് റോഡിൽനിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് അദ്ദേഹത്തിന് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും സാരമായി പരുക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുത്തുകാരൻ, നാടകകൃത്ത്, പത്രാധിപർ, പ്രഭാഷകൻ, കലാസംഘാടകൻ എന്നീ മേഖലകളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. നാല്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യ-സാംസ്കാരിക രംഗത്തെ […]
Read more

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അപ്പന്‍കാവ് നഗറില്‍ നിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടേരിയ്ക്ക് അടുത്ത് മേലേ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്ത് അറിയുന്നത്. നിഷയുടെ കൊലപാതകം മൂന്നു ദിവസം മുമ്പ് നടന്നതായാണ് സംശയിക്കുന്നത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് സുരേഷ് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Read more

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. അപകടത്തില്‍ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് […]
Read more

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗ നദിയോട് ചേർന്നുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. ഗാർഗ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ടെക്നാം പി2006ടി വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം.
Read more

Recent News