Category: death

ഒമാനിലെ പ്രവാസി പ്രമുഖൻ അശ്വിൻ പുരേച്ച നിര്യാതനായി

സലാല: പ്രവാസി പൗരപ്രമുഖനും ഐമൻ ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന അശ്വിൻ പുരേച്ച (70 ) നിര്യാതനായി. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഗുജറാത്തി വിങ് എന്നിവയിലും പങ്കാളിത്തം വഹിച്ചിരുന്നു. കോഴിക്കോട് എയർപോർട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ കച്ച് സ്വദേശിയായ ഇദ്ദേഹം പൂനെയിലാണ് സ്ഥിരതാമസം. 1978 മുതൽ സലാലയിൽ പ്രവാസിയാണ്. ഭാര്യ ഹീന. കുടുംബം സലാലയിലാണുള്ളത്. രണ്ട് മക്കൾ ദുബൈയിലുമാണ്.മൃതദേഹം പൂനെയിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ […]
Read more

വിനോദയാത്രയ്ക്കായി ബാങ്കോക്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. യുകെയിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനാണ് തായ്‌ലൻഡിൽ പോയത്. ഇന്നലെ രാത്രിയോടെയാണ് പ്രജിത്ത് മരിച്ച വിവരം തായ്‌ലൻഡ് അധികൃതർ എടത്വ പൊലീസിനെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല. പ്രജിത് പുഷ്പാംഗദൻ ഒറ്റയ്ക്കായിരുന്നു തായ്‌ലൻഡിലേക്ക് യാത്ര പോയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
Read more

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ ഇരുമ്പുഴിക്കോട്ട് 1945ൽ ജനനം. ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 […]
Read more

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

കോട്ടയം: സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന് സ്ഥിരീകരണം. അനീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിന് അറിയിച്ചു. അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അനീഷിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.2011 മുതൽ NHPC ഉദ്യോഗസ്ഥനാണ് അനീഷ്. ദുരന്തത്തിൽ 22 മരണം സ്ഥിരീകരിച്ചു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള […]
Read more

സിക്കിമിലെ നിർമാണത്തിലിരുന്ന തുരങ്കത്തിലെ സ്ഫോടനം; മണ്ണിടിച്ചിലിൽ മരണം 20 ആയി

ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉൾപ്പെടുന്നു. അനീഷിന്റെ ബന്ധുക്കൾ സിക്കിമിലേക്ക് തിരിച്ചു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ ഇരുപതുപേരുടെ മരണം […]
Read more

യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു

ന്യൂയോര്‍ക്ക്: ഗോഡ്സില്ല വേഴ്സസ് കോംഗിലൂടെത്തന്നെ ലോകമെങ്ങും ആരാധകരെ നേടിയ അമേരിക്കന്‍ യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് ആയിരുന്നു. ഫ്രെഡറിക്കിലെ മേരിലാന്‍ഡില്‍ ഇന്നലെ ആയിരുന്നു അപകടം. തന്‍റെ ബധിരതയെ അതിജീവിച്ച് സിനിമകളില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് കെയ്‍ലി ഹാട്ടിലിനെ സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരി ആക്കിയത്. അച്ഛന്‍ ജോഷ്വ ഹാട്ട്ല്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് മകളുടെ മരണ വിവരം അറിയിച്ചത്. പിന്നീട് ടിഎംസിയോടും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ […]
Read more

പാളയത്തെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, ബിജുവിന്റെ ബന്ധുവെന്ന് സൂചന

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ 22കാരന്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതിയെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുമ്പ് ബിജുവും സംഘവും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേതുടർന്നുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും […]
Read more

തിരുവനന്തപുരത്ത് 17കാരനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർകെയ്സ് ജനൽ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30യോടെ അഖിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ സമയമായിട്ടും തിരികെ കാണാത്തതിനാൽ സഹോദരൻ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറിൽ നിന്നും അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ […]
Read more

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചില്‍: മരണം ഏഴ് ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാംചി: സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ മീഥെയ്ന്‍ വാതകചോര്‍ച്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.സുരക്ഷാ ഉപകരണങ്ങളില്ലാതെ തുരങ്കത്തിനുള്ളില്‍ […]
Read more

റാന്നിയിൽ മൂന്ന് വയസ്സുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: ഷോക്കേറ്റ് മൂന്നു വയസ്സുകാരി മരിച്ചു. റാന്നി വയലത്തലയിൽ സ്വദേശിനി അവന്തികയാണ് മരിച്ചത്. ബിനോയി – സാന്ദ്ര ദമ്പതികളുടെ മകളാണ്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ വളരെ വേഗം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അമ്മ കുളിക്കാൻ കയറിയപ്പോൾ അവന്തിക വീട്ടിൽ കളിക്കുകയായിരുന്നു. അതിനിടെയാണ് അവന്തികയ്ക്ക് ഷോക്കേറ്റത്. അമ്മ കുളിച്ചു വന്നപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ തൊട്ടപ്പോൾ അമ്മയ്ക്കും ഷോക്കേറ്റു. എങ്ങനെയാണ് ഷോക്കേറ്റതെന്ന് അന്വേഷിക്കാൻ റാന്നി പൊലീസ് […]
Read more

Recent News