Category: death

പ്രണയത്തിൽ നിന്ന് പിൻമാറി: നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന, യുവാവ് പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. കൊടിഹള്ളി സ്വദേശിയായ നാലാവര്‍ഷ നിയമ വിദ്യാര്‍ത്ഥിനി അമൃതയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. സഹോദരനുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അമൃതയും പ്രതിയുടെ സഹോദരനുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇരുവരുടേയും വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ അമൃത ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ പകയിലാണ് യുവതി നടന്നു പോകുന്നതിനിടെ, പ്രതിയായ സൂര്യ കത്തി കൊണ്ട് ആക്രമിച്ചത്. ചൊവ്വാഴ്ച പകലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം […]
Read more

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പത്ത് കിഴക്കേതില്‍ ചുമട്ടുതൊഴിലാളിയായ കൃഷ്ണകുമാറിന്റേയും സുമിഷയുടേയും മകന്‍ യുവാന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയായിട്ടും കുഞ്ഞ് എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാല് തൊണ്ടയില്‍ കുടുങ്ങിയതാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍വാസി

ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 35 വയസ്സുള്ള വിധവയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍ക്കാരന്‍. വീട്ടുചെലവുകള്‍ക്കായി ഒരു മാസം മുമ്പ് അയല്‍ക്കാരനായ ബാബുഭായ് റാവലില്‍ നിന്ന് 5,000 രൂപ കൊല്ലപ്പെട്ട പിങ്കിബെന്‍ പട്‌നി കടം വാങ്ങിയിരുന്നു. വായ്പയുടെ പലിശ ഈടാക്കാന്‍ പ്രതി പതിവായി അവരുടെ വീട്ടില്‍ വന്നിരുന്നതായും ഇത് തുടർച്ചയായ മാനസിക പീഡനത്തിന് കാരണമായതായും കുടുംബം ആരോപിച്ചു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എന്ന് പറഞ്ഞ് ബാബു ഭായ് യുവതിയെ അടുത്തുള്ള ജിത്തു […]
Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ഹൗസ് ബോട്ടിൽ സ്പാ സേവനം നൽകുന്നതിനായാണ് ശരണ്യ ആലപ്പുഴയിലെത്തിയത്. ശരണ്യയ്ക്കൊപ്പം അസം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഹൗസ് ബോട്ടിലുണ്ടായിരിക്കെയാണ് ശരണ്യ വെള്ളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശരണ്യയെ […]
Read more

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Read more

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം. വാട്ടര്‍ ടാങ്ക് നിര്‍മ്മാണ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

കോട്ടയം: പത്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2020 ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. പരമ്പരാഗത പാവകളി കലാരൂപത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു പുരസ്‌കാരം. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. കേരള ടൂറിസത്തിന്റെ ഔദ്യാഗിക വെബ്‌സൈറ്റില്‍ പങ്കജാക്ഷി അമ്മയെ പറ്റി പരാമര്‍ശമുണ്ട്. ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള […]
Read more

മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിലെ കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Read more

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാടാണ് സംഭവം. ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രതി […]
Read more

സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

അല്‍ഖോബാര്‍: ഒന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടില്‍ അരുണ്‍ വിജയന്‍ (42) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസില്‍ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും, വഴിമധ്യേ വാഹനത്തിനുള്ളില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വഴിമധ്യേ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ 14 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ അരുണ്‍ വിജയന്‍, അല്‍ […]
Read more

Recent News