Category: death

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു

തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി ( 50), മകള്‍ അലീന ( 18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ ( 17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. […]
Read more

ബാങ്കോക്കില്‍ പബ്ബില്‍ വൻ തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു, 60ല്‍ അധികം പേര്‍ക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്‌വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ […]
Read more

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

കൊല്ലം: കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ് വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കും. മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് വൈകിട്ട് 6 മണിക്ക് വിയറ്റ്നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35 ന് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും. വിയറ്റ്നാം എയർലൈൻസ് വിമാനം […]
Read more

മലയാള സിനിമകളിലെ സ്ഥിരം ‘എസ്.ഐ’; നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: സിനിമാ- സീരിയൽ താരം ‌രാജശേഖരൻ അന്തരിച്ചു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര, സന്ദർഭം, രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചയകൾ, മുദ്ര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രാജശേഖരന് ആദരാജ്ഞലികൾ അർപ്പിച്ചു.
Read more

മുതിര്‍ന്ന rss സ്വയം സേവകന്‍ ചീരാല്‍ മുഹമ്മദ് അന്തരിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന്‍ ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ബാധിച്ച ന്യൂമോണിയയെ തുടര്‍ന്ന് കരളിനും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ‘മുഹമ്മദിക്ക’ എന്ന് വിളിച്ചിരുന്ന, ചീരാല്‍ മുഹമ്മദ് നാല് പതിറ്റാണ്ടിലേറെയായി സംഘപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പഴൂര്‍ ശാഖാ സ്വയംസേവകനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സാമൂഹിക-സംഘ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നു. പൊതുപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു. ആര്‍എസ്എസിന്റെ പ്രഥമ വര്‍ഷ, ദ്വിതീയ വര്‍ഷ […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശ്ശൂര്‍: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന രണ്ട് പേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ […]
Read more

ഖത്തറിന്റെ ആധുനിക ശിൽപി ഫാദർ അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വിടവാങ്ങി

ദോഹ: ഖത്തറിന്റെ മുന്‍ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരിയുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ‘ദൈവത്തിന്റെ വിധിയില്‍ വിശ്വാസമര്‍പ്പിച്ച് രാഷ്ട്രത്തിന് വലിയ നഷ്ടമുണ്ടാക്കിയ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തുന്നു’ എന്ന് ഖത്തര്‍ അമീരി ദിവാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. 1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച […]
Read more

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചതായി വിവരം

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ‘വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ഒരു ബോട്ട് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മറിഞ്ഞു’, എംബസി പ്രസ്താവനയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ […]
Read more

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്. കൂടാളിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരത്തില്‍ ഇടിച്ച് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്. പരം ഛേദ്രി, ഹര്‍ഷ്, റിസ്‌വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.
Read more

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15 പേർ കൊല്ലപ്പെട്ടു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് […]
Read more

Recent News