Category: death

തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ദുബൈയിൽ മരിച്ചു. ഡ്രൈഡോക്ക് ജീവനക്കാരനായ അബി ഉത്തമനാണു മരിച്ചത്. 58 വയസായിരുന്നു. ഇടത് കൂട്ടായ്മയായ ഓർമയുടെ സജീവ പ്രവർത്തകനാണ്. പിതാവ് ഭാസ്‌കരൻ, മാതാവ് ദമയന്തി. ഭാര്യ: മിനി. മകൾ: അന
Read more

നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ച് അപകടം; ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നട‌ന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ​ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.
Read more

തിരുവനന്തപുരത്ത്17കാരനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർകെയ്സ് ജനൽ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30യോടെ അഖിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ സമയമായിട്ടും തിരികെ കാണാത്തതിനാൽ സഹോദരൻ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറിൽ നിന്നും അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ […]
Read more

കോട്ടയത്ത് ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്. ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ മകള്‍ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരിച്ചു. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം […]
Read more

ഒമാനില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. […]
Read more

ജമ്മു കശ്മീരിലെ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു, ഏഴുപേരെ കാണാതായി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി 11 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായി. രജൗരിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 11 പേരെ രക്ഷപ്പെടുത്തി. കനത്ത മഴയുടെ ആഘാതം കൂടുതല്‍ ബാധിച്ചത് സുരന്‍കോട്ട് തഹസില്‍ മേഖലയിലാണ്. ഇവിടെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തില്‍ വീട് തകര്‍ന്ന് 28 വയസ്സുള്ള നാസിയ കൗസര്‍ എന്ന സ്ത്രീ മരിച്ചതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് […]
Read more

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ

കോഴിക്കോട്: ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ലഹരി സംഘം […]
Read more

വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വി​ഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. ​ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തിൽ ചാടുകയുംചെയ്തു. കുളത്തിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേ​ഹം കണ്ടെടുത്തെങ്കിലും […]
Read more

പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്

ഒഡീഷ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുരിയിലെ ഗ്രാന്‍ഡ് റോഡില്‍ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. തിരക്കിനിടയില്‍ ശ്വാസംമുട്ടി രണ്ടുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടവരെയാണ് എമര്‍ജന്‍സി ടീമുകള്‍ […]
Read more

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. […]
Read more

Recent News