തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർകെയ്സ് ജനൽ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30യോടെ അഖിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ സമയമായിട്ടും തിരികെ കാണാത്തതിനാൽ സഹോദരൻ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറിൽ നിന്നും അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുഹൃത്തുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഖിൽ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു. ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്നും അത് തകർന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.
Related Posts
ജിദ്ദയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ ഹയ്യ് അൽസാമറിൽ…
പാമ്പ് കടിയേറ്റ് എട്ടുവയസുകാരന് മരിച്ചു; സഹോദരന് ചികിത്സയില്‍
തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന് ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന് അനോജ് അപ്പോളോ ആശുപത്രിയില്‍…
ശ്രീനന്ദയുടെ മൃതദേഹം കിട്ടി: നാല് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത് 1500 അടി താഴ്ചയിൽ നിന്ന്
മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം…
