സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ ഇരുമ്പുഴിക്കോട്ട് 1945ൽ ജനനം. ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ൽ സമസ്ത സെക്രട്ടറിയായി. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും 2006-09ൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്.

ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിൻസിപ്പാൾ, തിരൂർക്കാട് അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡന്റ്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം തുടങ്ങിയവ വഹിച്ചിരുന്നു. കാസറകോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങൾ കൂടി അദ്ദേഹം വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *