കായികപ്രേമികളുടെ കണ്ണുകൾ ഇനി സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക്. 23-ാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഔദ്യോഗികമായി തുടക്കമായി. ഓഗസ്റ്റ് 2 വരെ 12 ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. മെഡൽ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യൻ താരങ്ങൾ ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ളത്.
ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ള ഇന്ത്യൻ സംഘത്തിൽ 126 അംഗങ്ങളാണ് ഉള്ളത്. 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പാര ഗെയിംസിനും ഇന്ന് തന്നെയാണ് തുടക്കമാകുന്നത്. ഇന്ത്യൻ സംഘത്തിൽ കേരളത്തിന് അഭിമാനമായി അഞ്ച് താരങ്ങളും ഉണ്ട്. 2022ൽ ബെര്‍മിങ്‌ഹാമിൽ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. അങ്ങനെ ആകെ മൊത്തം 61 മെഡലുകളോടെ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.
