ഐഎഫ്എഫ്കെയിലേക്ക് സജിൻ ബാബുവിന്റെ ‘തർക്കം’; കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് ത്രില്ലർ
ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘തർക്കം’ 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്കെ) തിരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് റിയലിസ്റ്റിക് ത്രില്ലർ സ്വഭാവമാണുള്ളത്. ഇതുവരെ ചെയ്ത സിനിമകളുടെ മേക്കിങ് രീതികളിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു ‘തർക്ക’ത്തിന്റേതെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. ചിത്രത്തിന്റെ നിർമാണത്തിനായി രാപ്പകലില്ലാതെ ആത്മാർഥമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ സ്മരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് ജീവിക്കുന്ന […]
Read more

