ഐഎഫ്എഫ്‌കെയിലേക്ക് സജിൻ ബാബുവിന്റെ ‘തർക്കം’; കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് ത്രില്ലർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘തർക്കം’ 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്‌കെ) തിരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് റിയലിസ്റ്റിക് ത്രില്ലർ സ്വഭാവമാണുള്ളത്.

ഇതുവരെ ചെയ്ത സിനിമകളുടെ മേക്കിങ് രീതികളിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു ‘തർക്ക’ത്തിന്റേതെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. ചിത്രത്തിന്റെ നിർമാണത്തിനായി രാപ്പകലില്ലാതെ ആത്മാർഥമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ സ്മരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് ജീവിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാൻ ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. നാല് സിനിമാറ്റോഗ്രാഫർമാരുടെ മേൽനോട്ടത്തിലായിരുന്നു ഈ രംഗങ്ങളുടെ ചിത്രീകരണം. തമിഴ് റാപ്പർ അറിവ് ആദ്യമായി മലയാള സിനിമയിൽ പാടുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗ്രാമി അവാർഡിന് നോമിനേഷൻ ലഭിച്ച ജർമൻ സംഗീത പ്രൊഡ്യൂസർ വിക്ടർ വാൻ ഹ്യു സൗണ്ട് സൂപ്പർവിഷനും സജിൻ ബാബുവിനൊപ്പം സൗണ്ട് ഡിസൈനിങ്ങും നിർവഹിക്കുന്നു.

പി.ഡബ്ല്യു.എൽ.ഒ എന്റർടൈൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജെബിൻ ജേക്കബാണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു ഭട്ടതിരി, സംഗീതം സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈൻ വിനോദ് പട്ടണക്കാടൻ എന്നിവരാണ് നിർവഹിക്കുന്നത്. റോബിൻ മാസ്റ്റർ ടീമിനാണ് ആക്ഷൻ സംവിധാന ചുമതല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News