പൊട്ടന്മാര്‍ക്ക് E20 സയന്‍സ് അറിയില്ല, രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സുരേഷ് ​ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: E20 പെട്രോള്‍ വിവാദത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊട്ടന്മാര്‍ക്ക് E20 സയന്‍സ് അറിയില്ല. ചിലര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇങ്ങനെ പറയുന്ന മഹാന്‍മാര്‍ കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌ത് പരിശോധനയ്ക്ക് അയച്ചോയെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ രജിസ്റ്റേഡ് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

പരാതി ലഭിച്ചാല്‍ സിബിഐ അന്വേഷിക്കും. അപ്പോള്‍ സിബിഐക്കെതിരെയാകും പരാതിയെന്നും സുരേഷ് ഗോപി പറഞ്ഞു. കര്‍ണാടകയില്‍ 7 ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ജനങ്ങള്‍ വലിയ വില കൊടുത്ത് പെട്രോള്‍ വാങ്ങുമ്പോള്‍ ടാങ്കില്‍ നിറയുന്നത് എഥനോള്‍ ആണെന്ന് രാഹുല്‍ പറഞ്ഞു. ഇത്രയധികം എഥനോള്‍ താങ്ങാനുള്ള ശേഷി ജനങ്ങളുടെ വാഹനത്തിനില്ല. മൈലേജ് കുറയുന്നു.

അടിക്കടി വാഹനം വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോകേണ്ടി വരുന്നതായും രാഹുല്‍ പറഞ്ഞിരുന്നു. ആഗ്രഹിച്ച് വാങ്ങിയ വണ്ടി നശിക്കുകയാണ്. പെട്രോളില്‍ യഥാര്‍ഥത്തില്‍ എത്ര എഥനോള്‍ ഉണ്ടെന്ന് മോദി മറുപടി പറയണം. കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടി എടുക്കുകയെന്നും രാഹുല്‍ ചോദിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തിലെ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തിയിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News