ബോർഡ്, കോർപ്പറേഷൻ നിയമനം വൈകുന്നു; യുഡിഎഫിൽ അതൃപ്തി പരസ്യം, നേതൃത്വത്തിനെതിരെ മോൻസ് ജോസഫും ഷിബു ബേബി ജോണും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. മുന്നണി നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫും ആർഎസ്പി നേതാവ് ഷിബു ബേബി ജോണും രംഗത്തെത്തി. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പാർട്ടിക്ക് മാന്യമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.

സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും നിയമനങ്ങളിൽ തീരുമാനമാകാത്തതാണ് ഘടകകക്ഷികളുടെ അതൃപ്തിക്ക് കാരണം. 15 പദവികൾ ആവശ്യപ്പെട്ട ആർഎസ്പിക്ക് അതിന്റെ പകുതി പോലും നൽകാനാകില്ലെന്ന നിലപാടാണ് നേതൃത്വം അറിയിച്ചതെന്നാണ് വിവരം.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രധാന ആവശ്യം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് റാങ്ക് നൽകണമെന്നതാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന കോൺഗ്രസ് നിലപാടും തർക്കത്തിന് കാരണമായിട്ടുണ്ട്.

നിയമന ചർച്ചകൾ ഏകപക്ഷീയമായാണ് മുന്നോട്ടുപോകുന്നതെന്ന വിമർശനം കോൺഗ്രസിനുള്ളിലും ഉയരുന്നുണ്ട്. വർക്കിങ് പ്രസിഡന്റുമാരെ ചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നതിലും പരാതിയുണ്ട്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗമോ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയോ നടക്കാത്തതും അസംതൃപ്തി വർധിപ്പിക്കുന്നു.

അതേസമയം, എൽഡിഎഫ് സഹയാത്രികർ ചില കോർപ്പറേഷനുകളുടെ തലപ്പത്ത് തുടരുന്നതും യുഡിഎഫിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നിയമനങ്ങളിൽ തീരുമാനമാകാതെ നീളുന്നത് മുന്നണിക്കുള്ളിലെ തർക്കം കൂടുതൽ രൂക്ഷമാക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News