കവിതയുടെ മരണം: കുടുംബത്തിന് ആശ്വാസം; ജപ്തി നടപടികൾ നിർത്തിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വടകര : പേരാമ്പ്ര കൂത്താളിയിൽ കവിതയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന്റെ വീടുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ നിർത്തിവെച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയതും അതിനിടെ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നാണ് കവിതയും ഭർത്താവ് ബാബുവും ചേർന്ന് വീട് നിർമാണത്തിനായി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം വായ്പാ ബാധ്യത വലിയ തുകയായി ഉയർന്നിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും ബാങ്ക് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതരും പൊലീസും വീട്ടിലെത്തിയപ്പോഴാണ് കവിതയെ വീടിന് സമീപത്തെ പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കവിതയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും നടുവണ്ണൂരിലെ ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. കുടുംബത്തിന്റെ കടം എഴുതിത്തള്ളുക, നഷ്ടപരിഹാരം നൽകുക, ബാങ്ക് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News