രാഷ്ട്രപതി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും

തൃശ്ശൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. ദർശനം നടത്തിയ ശേഷം അഞ്ച് മണിക്ക് മടങ്ങുമെന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. രാഷ്ട്രപതിയു‌ടെ ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് […]

ആരതിയെ ബ്ലോക്ക് ചെയ്തു? സത്യമെന്താണെന്ന് പറഞ്ഞ് റോബിന്‍ രാധാകൃഷ്ണന്‍

താനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. ഇതൊക്കെ നാട്ടുകാര്‍ പറയുന്നതല്ലേ. ഒരു ദിവസം എടുത്തു നോക്കുമ്പോള്‍ മൊത്തം വിഡിയോസ്. ഞാന്‍ ആലോചിച്ചത് ഇവന്മാര്‍ക്ക് ഭ്രാന്താണോ എന്നാണ്. ഞങ്ങള്‍ എവിടെ വന്നാണ് പറഞ്ഞത് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യുകയാണെന്ന്. വാര്‍ത്ത കാണുമ്പോള്‍ ഞാന്‍ വര്‍ക്കലയില്‍ എന്റെ വീട്ടിലായിരുന്നു. ആരതി എറണാകുളത്തായിരുന്നു. എന്റെ ബര്‍ത്ത് ഡേയ്ക്കും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങള്‍ ആലോചിച്ചത് ഇതെന്താണ് ഇങ്ങനെ വാര്‍ത്തകളൊക്കെ വരുന്നത്, എന്താണ് സംഭവിച്ചതെന്നാണ്. ഒന്നാമത്തെ കാര്യം, ഞങ്ങള്‍ പിരിയണമെന്ന് ആഗ്രഹിക്കുന്ന […]

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചു

കാസർകോട്: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്രധാന ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചു. പൂനെ–എറണാകുളം പൂർണ്ണ എക്സ്പ്രസ്, രാമേശ്വരം–മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചതായി അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് നീലേശ്വരത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ: നീലേശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് പുതിയ […]

ദുൽഖർ സൽമാനും ‘ആകാശംലോ ഒക താര’ ടീമും കൊച്ചിയിലെത്തുന്നു; നവംബർ 13ന് ഫോറം കൊച്ചിയിൽ പ്രത്യേക പരിപാടി

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രചാരണത്തിന്റെ ഭാഗമായി ദുൽഖർ സൽമാനും ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കൊച്ചിയിലെത്തുന്നു. നവംബർ 13ന് വൈകിട്ട് 6 മണിക്ക് ഫോറം കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ […]

LPST സമരം: പോരാട്ടം തുടരുന്നു

തിരുവനന്തപുരം: പോലീസ് സമരപ്പന്തൽ പൊളിച്ചിട്ടും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് LPST ഉദ്യോഗാർത്ഥികൾ. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഉദ്യോഗാർത്ഥികളുടെ നിലപാട്. സമരത്തിന് പിന്തുണ വർധിക്കുകയാണെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജയകൃഷ്ണൻ പ്രതികരിച്ചു. അതേസമയം, സമരപ്പന്തൽ പൊളിച്ച അതേ സ്ഥലത്ത് DYFI പ്രവർത്തകർ പുതിയ പന്തൽ സ്ഥാപിച്ചു. സംഭവത്തിൽ LPST റാങ്ക് ഹോൾഡർമാർക്കും DYFI നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. 129 ദിവസമായി തുടരുന്ന സമരത്തിനിടെ ഉണ്ടായ […]

രാമൻ മാത്രമാണോ ദൈവം?

കൊൽക്കത്ത:രാമക്ഷേത്രത്തെച്ചൊല്ലി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദ്. രാമനെ മാത്രം ആരാധിക്കുന്നവരാണോ യഥാർത്ഥ ഹിന്ദുക്കൾ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. താൻ കാമാഖ്യാ ദേവിയെയാണ് ആരാധിക്കുന്നതെന്നും അതുകൊണ്ട് താൻ ഹിന്ദുവല്ലെന്നാണോ ബിജെപി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും കീർത്തി ആസാദ് ആരോപിച്ചു. ഇതുവരെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്നും ഇനി പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീതാദേവിക്ക് അഗ്നിപരീക്ഷ നേരിടേണ്ടിവന്നതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമർശനം ഉന്നയിച്ചു. […]

2 ദിവസം, 265 കോടി ‘രാമായണം’ തരംഗം

വെറും രണ്ട് ദിവസം കൊണ്ട് 265 കോടി രൂപ! ബോക്സ് ഓഫീസിൽ വമ്പൻ നേട്ടവുമായി രൺബീർ കപൂറിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നവംബർ അഞ്ചിനാണ് റിലീസ് ചെയ്തത്. രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 265 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ രാവണനായി യാഷും കൈകേയിയായി ശോഭനയും വേഷമിടുന്നു. അരുൺ ഗോവിൽ ദശരഥനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. ഹാൻസ് സിമ്മറും […]

സമരങ്ങൾക്കും ഇനി സമയപരിധി

ഡൽഹി: സമരം ചെയ്യാൻ ഇനി എവിടെയും എത്രകാലം വേണമെങ്കിലും ഇരിക്കാനാകില്ല, പ്രതിഷേധങ്ങൾക്ക് കൃത്യമായ സ്ഥലവും സമയപരിധിയും വേണമെന്ന നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സമരസ്ഥലവും അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പ്രതിഷേധങ്ങൾക്ക് നിശ്ചിത സ്ഥലവും സമയപരിധിയും വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം. ഒരു വിഭാഗം മാത്രം സമരസ്ഥലം സ്ഥിരമായി കൈവശപ്പെടുത്തുന്നത് മറ്റുള്ളവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജന്തർ […]

ശൈലജ ജലയുടെ രൂക്ഷ വിമർശനം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയിൽ വൈസ് ചാൻസലർക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി നടിയും നാടക സംവിധായകയുമായ ശൈലജ ജല. 16 വിദ്യാർത്ഥികളുടെ ജീവിതത്തെ ഒരു വൈസ് ചാൻസലറുടെ വ്യക്തിപരമായ ധാർഷ്ട്യം ബാധിക്കുകയാണെന്നും സർക്കാർ ഇതിന് കൂട്ടുനിൽക്കുന്നത് ശരിയല്ലെന്നും അവർ വിമർശിച്ചു. നാടക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും സർവകലാശാല ഒരുക്കുന്നില്ലെന്നാണ് ശൈലജയുടെ ആരോപണം. ലൈറ്റ്, സൗണ്ട്, റിഹേഴ്സൽ സൗകര്യങ്ങൾ എന്നിവയ്ക്കായി വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും അവർ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലുള്ള […]

രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോകുന്നു; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോകുന്നുവെന്ന ആരോപണവുമായി ബിജെപി. ഈ മാസം 16 നും 19 നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിടുന്നതായും ഇത് അരാജകവാദികൾക്കൊപ്പമുള്ള മറ്റൊരു അവധി ആഘോഷമാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കഴിഞ്ഞ മാസം തായ്‌ലൻഡ് സന്ദർശിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയുടെ വിദേശ ബന്ധവും വിദേശ സന്ദർശനവും അടക്കം കോൺഗ്രസിനും ബിജെപിക്കുമിടയിൽ ആരോപണ പ്രത്യാരോപണത്തിന് […]