രാമൻ മാത്രമാണോ ദൈവം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത:രാമക്ഷേത്രത്തെച്ചൊല്ലി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദ്. രാമനെ മാത്രം ആരാധിക്കുന്നവരാണോ യഥാർത്ഥ ഹിന്ദുക്കൾ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. താൻ കാമാഖ്യാ ദേവിയെയാണ് ആരാധിക്കുന്നതെന്നും അതുകൊണ്ട് താൻ ഹിന്ദുവല്ലെന്നാണോ ബിജെപി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും കീർത്തി ആസാദ് ആരോപിച്ചു.

ഇതുവരെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്നും ഇനി പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീതാദേവിക്ക് അഗ്നിപരീക്ഷ നേരിടേണ്ടിവന്നതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അതേസമയം, അഖിലേഷ് യാദവിന്റെ രാമക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രവും വിശ്വാസവും രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് കീർത്തി ആസാദിന്റെ പരാമർശം.

എല്ലാ ദേവതകളെയും ആരാധിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ രാഷ്ട്രീയത്തിന്റെ പേരിൽ ചോദ്യം ചെയ്യരുതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ, രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദവും രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും സജീവമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ബിജെപിയുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രതികരണങ്ങളുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News