Category: Uncategorized

വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍

പാലക്കാട്: പാലക്കാട് നഗരസഭയില്‍ വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ട ശേഷം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് പോകുകയായിരുന്നു. കൗണ്‍സിലിലെ വന്ദേമാതരം ആലാപനത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആദ്യചരണം പാടിയതിന് പിന്നാലെ സീറ്റുകളില്‍ ഇരിക്കുകയായിരുന്നു. അതേസമയം ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലി. ഇന്ന് ചേര്‍ന്ന സ്‌പെഷ്യല്‍ കൗണ്‍സിലിലാണ് സംഭവം. പാലക്കാട് നഗരസഭയിലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും വന്ദേമാതരം ആദ്യ ഭാഗങ്ങള്‍ ചൊല്ലാറുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഓണം വാരാഘോത്തില്‍ ഇന്നലെ വാന്ദേമാതരം […]
Read more

ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്

തിരുവനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് […]
Read more

ബലാത്സംഗക്കേസ്; തരുൺ തേജ്പാലിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ തെഹൽകെ മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നർദേശം നൽകി. കീഴടങ്ങിയാൽ മാത്രമേ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു. ബലാത്സംഗക്കേസിൽ പത്തുകൊല്ലത്തെ തടവു ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെതിരേ വിധിച്ചത്. ഇതിനെതിരേയാണ് തരുൺ തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ 2021ലെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. […]
Read more

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ വിതരണാവകാശം സ്വന്തമാക്കി സെൻട്രൽ പിക്ചേഴ്സ്

പാർവതി തിരുവോത്ത്, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. സെപ്റ്റംബർ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്. പാർവ്വതിക്കു പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് […]
Read more

ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഡോക്ടറും യുവാവും അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളിയായ ഡോക്ടറും അറസ്റ്റിലായി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്‌വാലി പോലീസ് പ്രതികളെ പിടികൂടിയത്. കേസിൽ നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോക്ടർ ആദിൽ ഇതിന് സഹായം നൽകിയെന്നുമാണ് പോലീസ് റിപ്പോർട്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് പ്രദേശത്തെ 600-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ഊർജ്ജിത തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച […]
Read more

ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: യാത്രാത്തിരക്ക് പരി​ഗണിച്ച് ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. മൂന്ന് ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 29ന് […]
Read more

സപ്ലൈകോയുടെ ഓണകാല വിൽപന 207 കോടി രൂപ പിന്നിട്ടു

തിരുവനന്തപുരം: ഓണം അടുത്തെത്തിയതോടെ കേരളത്തിലെ സപ്ലൈകോ വിൽപനശാലകളിലും ഓണച്ചന്തകളിലും തിരക്കേറി. ഓഗസ്റ്റ് ഒന്നുമുതൽ 19ന് ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ഓണകാല വിൽപന 207 കോടി രൂപ പിന്നിട്ടു. വെറും 19 ദിവസത്തിനിടെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകളും വിവിധ ഓണച്ചന്തകളും സന്ദർശിച്ചത് ഏകദേശം 26 ലക്ഷം പേരാണ്. ഓണാഘോഷത്തിന് മുന്നോടിയായി അവശ്യസാധനങ്ങൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി നടത്തിയ വിപണി ഇടപെടലിന് ലഭിച്ച വലിയ സ്വീകാര്യതയാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത്. 207 കോടി രൂപയുടെ മൊത്തം വിറ്റുവരവിൽ […]
Read more

കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ കുട്ടി സഖാക്കളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു. തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് അദ്ദേഹം വിളിച്ചത്. ലാൽസലാം വിളികളോടെ പരസ്പരം അഭിവാദ്യം ചെയ്ത സംഭാഷണത്തിൽ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടെങ്കിലും പുതിയ അക്കൗണ്ട് തരംഗമാക്കി ഇൻസ്റ്റഗ്രാമിൽ വീണ്ടും […]
Read more

ക്യാബിനറ്റ് റാങ്ക് പദവി; കാപ്പന് പരിഗണന

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന യുഡിഎഫ് ഘടക കക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനം ഉടൻ. ഘടക കക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രി തീരുമാനമെടുക്കുക. എം കെ മുനീറിനായി മുസ്ലീം ലീഗും പി ജെ ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്. സമ്മർദവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ജി ദേവരാജനും കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവും എംഎൽഎയുമായ മാണി സി കാപ്പനും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മാണി […]
Read more

കാൻസർ ചികിത്സയിൽ വിവിധ ചികിത്സാ രീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ അറിവുകളും ചികിത്സാ രീതികളും രോഗികളുടെ ക്ഷേമത്തിനായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവൺമെന്റ് ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാൻസർ ചികിത്സയിൽ രോഗിയുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികമായ ആശ്വാസത്തിനും ഏറെ പ്രാധാന്യമുണ്ട്. വേദന, സമ്മർദം തുടങ്ങിയ […]
Read more

Recent News