Category: Uncategorized

ആരോഗ്യ പരിപാലനം യുവജനതയുടെ പ്രധാന ലക്ഷ്യമാകണം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യ പരിപാലനം യുവജനതയുടെ പ്രധാന ലക്ഷ്യമായി മാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടന്ന അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യുവാക്കളുടെ കഴിവുകളും ആശയങ്ങളും സാമൂഹ്യ ഉത്തരവാദിത്തവും പ്രയോജനപ്പെടുത്തി ആരോഗ്യവും സുരക്ഷിതത്വവുമുള്ള ഭാവി സൃഷ്ടിക്കുകയാണ് യുവജന ദിനാചരണത്തിന്റെ ലക്ഷ്യം. എച്ച് ഐ വി എയ്ഡ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് […]
Read more

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് എൻജിഒ യൂണിയൻ ഇന്ന് പരാതി നൽകും. മാനുഷിക പരിഗണന പോലും നൽകാതെ സ്ഥലം മാറ്റിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പക്ഷാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എൻജിഒ യൂണിയൻറെ സജീവ പ്രവർത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം. മരണം പക്ഷാഘാതം മൂലമെന്നാണ് […]
Read more

ചര്‍ച്ച വിജയിച്ചു; സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

തിരുവനന്തപുരം: 37 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തു‌ടർന്നാണ് സമരം അവസാനിപ്പിച്ചത്. വിഷയം പരിഹരിക്കാന്‍ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളര്‍മതി മാധ്യമങ്ങളോട് […]
Read more

വിജയഗാഥ തുടരാൻ സൂര്യ; വിശ്വനാഥ് ആൻഡ് സൺസ് ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട ചിത്തത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, […]
Read more

പഠിച്ചത് സ്‌കോളര്‍ഷിപ്പും ലോണും ഉപയോഗിച്ച്; അമിത് തിവാരിക്ക് മറുപടി നൽകി അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയുടെ പരാതിയില്‍ മറുപടി നൽകി അഭിജിത് ദീപ്‌കെ. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും ഒരു വിദ്യാഭ്യാസ ലോണും ഉപയോഗിച്ചാണ് താന്‍ വിദേശത്ത് പഠിച്ചതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തന്റെ ഉന്നത പഠനത്തിന് ഇത് അല്ലാതെ പുറത്ത് പറയാനാകാത്ത ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലെറ്റര്‍ അടക്കം പുറത്തു വിട്ടായിരുന്നു അഭിജിത് ആരോപണത്തിന് മറുപടി നല്‍കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനിയും […]
Read more

പിഎസ്സി പരീക്ഷത്തട്ടിപ്പ്; സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി സിപിഐയുടെ നിലപാട്

തിരുവനന്തപുരം: പിഎസ്സി പരീക്ഷത്തട്ടിപ്പ് അന്വേഷണത്തിൽ സിപിഎമ്മിൽനിന്ന് വ്യത്യസ്തമായി സിപിഐയുടെ നിലപാട്. പിഎസ്സിയുടെ വിശ്വാസ്യത തകർക്കുന്നതല്ല, മറിച്ച് വിശ്വാസ്യത വീണ്ടെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. പാർട്ടി മുഖമാസിക നവയുഗത്തിൽ പി.കെ ഗോപിയുടെ ലേഖനത്തിലാണ് സിപിഐയുടെ ഭിന്നസ്വരം. മുതിർന്ന നേതാക്കളോട് കൂടിയാലോചിച്ച്, പാർട്ടിയുടെ നിലപാട് ബോധ്യപ്പെടുത്താനാണ് ലേഖനം നൽകിയതെന്നാണ് വിവരം. ഭരണസംവിധാനത്തിൽ സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമനമാണ് നിർഭാഗ്യവശാൽ സംശയത്തിന്റെ കരിനിഴലിലുള്ളതെന്ന് ലേഖനം പറയുന്നു. തെറ്റുസംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള നടപടികൾക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിലങ്ങുതടിയാവരുതെന്നും പറയുന്നുണ്ട്. പി.എസ്.സി. ചെയർമാനിലേക്കടക്കം അന്വേഷണം നീളുമെന്ന […]
Read more

അതിശക്തമായ മഴ; പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മൂഴിയാര്‍ ഡാം തുറന്നു. ഒരു ഷട്ടർ 15 സെന്റിമീറ്റർ വരെ ഉയർത്തി. മൂഴിയാറില്‍ വെള്ളം 190 അടിയായി ഉയര്‍ന്നു. തീരങ്ങളിലുള്ളവർ ജാ​ഗ്രതാ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പത്തനംതിട്ടയില്‍ ആശങ്കാ ജനകമായ അവസ്ഥയാണെന്ന് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു. വീടുകളിലെ ഒന്നാം നിലയില്‍ കഴിയുന്നവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് പി. സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വീടുകളില്‍ തുടരുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ടെന്നും […]
Read more

സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

രോഹിത് ശര്‍മയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍; പ്രശംസിച്ച് മുന്‍ പാക് താരം

ലണ്ടന്‍: ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ലണ്ടനില്‍ അവധിക്കാലം ആസ്വദിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് രോഹിത് തന്റെ മികവ് തെളിയിച്ചത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബറിലായി ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം രോഹിത് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ 39 വയസ്സ് കഴിഞ്ഞ താരം, ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും […]
Read more

യുവജന പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം സാധ്യമാക്കും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ പൂർണമായും അഴിമതി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പ്രോജക്ട് സീറോ’ നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് ആത്മാഭിമാനത്തോടെ കാര്യങ്ങൾ നിർവഹിക്കാൻ […]
Read more

Recent News