Category: national

ലോക്‌സഭയും എല്ലാ നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തണം: മല്ലികാർജുൻ ഖാർഗെ

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക് സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്‌സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നരേന്ദ്ര മോദിയും അമിത് […]
Read more

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി സിജെപി

ന്യൂഡൽഹി: ബിജെപിയെ കൂടാതെ മറ്റ് ചില രാഷ്ട്രീയ വിഭാഗങ്ങളും ‘സ്വയം പ്രഖ്യാപിത ലിബറലുകൾ’ ആയി പെരുമാറുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി മുംബൈയിലെ ശിവജി പാർക്കിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ‘എക്സി’ലും പ്രതിഷേധം നടക്കുന്നത്. കോൺഗ്രസും സിജെപിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടെന്ന സൂചനകളാണ് പോസ്റ്റിൽ വ്യക്തമാകുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കുന്ന നേതാവായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ വളരുന്നതിനെ […]
Read more

നെസ്‌ലെയുടെ ‘ലോ ഫാറ്റ് പാല്‍പ്പൊടി’ സുരക്ഷിതമല്ല; വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നെസ്‌ലെ ഇന്ത്യയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നര്‍’ പാല്‍പ്പൊടി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ സുരക്ഷിതമില്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ‘ദി ലളിത്’ ഹോട്ടലില്‍ നിന്ന് പരിശോധനയുടെ ഭാഗമായാണ് നെസ്‌ലെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നര്‍’ സാമ്പിള്‍ ശേഖരിച്ചതെന്ന് എഫ്എസ്എസ്എഐ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലെ പരിശോധനയില്‍ സാമ്പിള്‍ 2006ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. […]
Read more

ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നു

ലക്നൗ: 2027 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർ പ്രദേശിൽ നൂറിലധികം ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നതായി റിപ്പോർട്ട്. ബിജെപി താഴേത്തട്ടിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരം നേരിടുന്ന വലിയൊരു വിഭാഗം എംഎൽഎമാർക്കും തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചേക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച പകുതിയിലധികം സിറ്റിങ് എംപിമാരും തോറ്റ സാഹചര്യം ഉൾപ്പെടെ ബിജെപി മുന്നിൽക്കണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പ് നടത്തുന്നത്. ഉത്തർ പ്രദേശിൽ പാർട്ടി പ്രതിനിധീകരിക്കുന്ന 255 സീറ്റുകളിൽ നടത്തിയ സർവേയിലാണ് ബിജെപിയുടെ കണ്ടെത്തൽ. […]
Read more

‘സ്വയംപ്രഖ്യാപിത ലിബറലുകളായി ചിലർ കോമാളികളാകുന്നു’; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി സിജെപി

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കൾ. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ വിമർശിക്കുന്നവരെ ലക്ഷ്യമിട്ടാണ് CJP സഹകൺവീനർമാരായ സൗരവ് ദാസും ആശുതോഷ് റങ്കയും രംഗത്തെത്തിയത്. ‘സ്വയംപ്രഖ്യാപിത ലിബറൽ’ വിഭാഗം ദിപ്കെയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുകയാണെന്നാണ് ആശുതോഷ് റങ്കയുടെ ആരോപണം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന ഈ വിഭാഗം പ്രധാനമായും സോഷ്യൽ മീഡിയയിൽ മാത്രമാണ് സജീവമെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെ സൗരവ് ദാസും സമാന വിമർശനം ഉന്നയിച്ചു. ബിജെപിക്ക് പുറമെ മറ്റൊരു […]
Read more

ഇൻഡ്യ മുന്നണി യോ​ഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‍

ചെന്നൈ: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം. ശനിയാഴ്ച ചെന്നൈ സത്യമൂര്‍ത്തി ഭവനില്‍ നടന്ന യോഗത്തിലാണ് ടിവിടെ പ്രതിനിധികള്‍ പങ്കെടുത്തത്. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയമുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ യോജിച്ച പ്രതിഷേധത്തിനുള്ള സാധ്യത അടക്കം ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. ടിവികെയെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആധവ് അര്‍ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തേ ഡല്‍ഹിയില്‍ നടന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ടിവികെ […]
Read more

സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

ഡല്‍ഹി: രാജ്യത്തിന് അഭിമാനമായി മാറിയ ഫ്‌ളൈദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഔഷധ നിര്‍മ്മാണ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ. സങ്കല്‍പ്പിക്കാനാവാത്ത സാഹചര്യത്തിലും അസാമാന്യ ധൈര്യത്തോടെ പൊരുതുകയും ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തത് ആദരവര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റിട്ടും സ്മിത്ത് മച്ചാര്‍, പൈലറ്റ്-ഇന്‍-കമാന്‍ഡ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നത് തുടരുകയും യാത്രാക്കാരുടെ സുരക്ഷയ്ക്കായി നിലകൊള്ളുകയും ചെയ്തു. ഗുരുതരമായ അപകടവും കടുത്ത പരിക്കുകളും അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍ പൈലറ്റിന്റെ […]
Read more

ഹോക്കിയിൽ ഇന്ത്യയുടെ തുടർ സ്വർണവേട്ട; ഏഷ്യൻ ഗെയിംസിൽ വീണ്ടും ചാമ്പ്യന്മാർ

നഗോയ: ഏഷ്യൻ ഗെയിംസിലെ ഹോക്കി പോരാട്ടത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ പുരുഷ ടീം. തുടർച്ചയായ രണ്ടാം തവണയും സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ കിരീടം നിലനിർത്തി.നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ സ്വർണത്തിലേക്ക് മുന്നേറിയത്. തുടക്കം മുതൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ടീമിന്റെ കൂട്ടായ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിരാളികളുടെ ആക്രമണങ്ങളെ ഫലപ്രദമായി തടയാനും ഇന്ത്യൻ പ്രതിരോധനിരയ്ക്ക് കഴിഞ്ഞു.ഏഷ്യൻ ഗെയിംസിൽ […]
Read more

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധനവിതരണ റീടെയില്‍ ശൃംഖലയായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു.നേരത്തെ, പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ഇന്ധനവിതരണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോള്‍ മാര്‍ച്ചില്‍ നയാര പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധി ഒഴിവായതോടെ ജൂലൈയില്‍ ഈ വിലവര്‍ധനവ് ഒഴിവാക്കി. ഇതാണ് ഇപ്പോള്‍ […]
Read more

ഇമ്രാൻ ഖാന്റെ മോചനാവശ്യവുമായി പ്രതിഷേധം; കറാച്ചിയിൽ ചരക്കുനീക്കം തടസ്സപ്പെട്ടു

പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തെ ഗതാഗത-ചരക്ക് നീക്കത്തെ പ്രതിസന്ധി ബാധിക്കുന്നു. ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഒക്ടോബർ 4ന് ഇസ്‌ലാമാബാദിലേക്ക് ലോങ് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ തലസ്ഥാനത്തേക്ക് എത്തുന്നത് തടയുന്നതിനായി പ്രധാന റോഡുകളിൽ കണ്ടെയ്നറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കുന്ന നടപടികളിലാണ് അധികൃതർ. ഇതിനായി ചരക്ക് വാഹനങ്ങളും കണ്ടെയ്നറുകളും പിടിച്ചെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ കറാച്ചി തുറമുഖത്ത് ചരക്കുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങൾ […]
Read more

Recent News