Category: Uncategorized

ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി സതീശൻ

തിരുവനന്തപുരം: ആർ.ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഒരു തവണയും ശങ്കർ രണ്ട് തവണയുമാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ നിന്നാണ് ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി ഇത്തവണ നിയമസഭയിലേക്കെത്തിയത്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന ചരിത്രത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. ആർ ശങ്കറായിരുന്നു ഒന്നാമൻ.1960ലെ പട്ടം താണുപിളളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പി എസ് പി മന്ത്രിസഭയിൽ ഉപ […]
Read more

ഗൗരവകരമായ പൊതുപ്രശ്‌നങ്ങൾ നിയമസഭയിൽ  ഉന്നയിക്കാൻ സാമാജികർക്ക് കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ നടപടിക്രമങ്ങൾ ആഴത്തിൽ പഠിച്ച് പൊതുപ്രശ്‌നങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ സാമാജികർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പതിനാറാം കേരള നിയമസഭയിലെ അംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പരിപാടിയുടെ ഉദ്ഘാടനം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നിയമസഭ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജീവിതത്തിൽ ലഭിച്ച സുപ്രധാന ഉത്തരവാദിത്തമാണ് നിയമസഭാ സാമാജികത്വം. വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന സാമാജികർക്ക് പൊതുപ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവയ്ക്ക് പരിഹാരം കണ്ടെത്താനും […]
Read more

ആദ്യ മത്സരത്തിനായി റൊണാൾഡോയുടെ പറങ്കിപട ഇന്നിറങ്ങും

ഹൂസ്റ്റൺ: പോർച്ചു​ഗൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. കിരീട പ്രതീക്ഷയുമായാണ് പറങ്കിപട ഇറങ്ങുന്നത്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരത്തിൽ ഗ്രൂപ്പ് കെയിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി 10:30 നാണ് മത്സരം. ലോകത്തെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ ലോകകപ്പിനെ കാണുന്നത്. മികച്ച സ്ക്വാഡുമായാണ് റൊണാൾഡോയും സംഘവും ഇത്തവണ ലോകകപ്പിനെത്തുന്നത്. പ്രായം തളർത്തിയെങ്കിലും റൊണാൾഡോയിൽ ഒരങ്കത്തിന് കൂടിയുള്ള ബാല്യം ബാക്കിയുണ്ടെന്ന് തന്നെയാണ് ഫുട്‌ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റോണോ ഇന്നിറങ്ങുന്നത്. […]
Read more

പിണറായിക്കിട്ടൊരു കൊട്ട്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിലെ ആഭ്യന്തര വിലയിരുത്തലുകൾ പിണറായി വിജയനെ സംരക്ഷിക്കുമ്പോൾ പിണറായിക്കെതിരെ ഒളിയമ്പെയ്ത് മുതിർന്ന നേതാവ് തോമസ് ഐസക്ക്. കമ്യൂണിസ്റ്റുകാർ അഴിമതി കാണിക്കില്ലെന്ന പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് വിമർശിച്ചു. ഇത് തുടർഭരണ കാലത്ത് പിണറായിക്കതെിരെ ഉയർന്ന ആരോപണങ്ങൾക്ക് നേരെയാണെന്നാണ് വ്യാഖ്യാനങ്ങൾ ഉയർന്നിട്ടുണ്ട്. തോൽവിക്ക് കാരണം അഹങ്കാരവും ധാർഷ്ട്യവുമാണെന്ന വിമർശനം കൂടിയാണ് ഐസക്ക് പെരുമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് വ്യക്തമാക്കുന്നത്. നമ്മൾ നല്ലത് ചെയ്താൽ മാത്രം പോരാ, നമ്മൾ […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വിവാഹ മോചന ഹർജി ഇന്ന് കോടതി പരി​ഗണിക്കും

ചെങ്കൽപ്പെട്ട്: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി ഇന്ന് കോടതി പരി​ഗണിക്കും. വിജയ്, ഭാര്യ സംഗീത വിവാഹമോചന കേസാണ് ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കുക. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസിങിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ […]
Read more

യുദ്ധം അവസാനിക്കുന്നു ; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന സമാധാന കരാർ സംബന്ധിച്ചു യുഎസും ഇറാനും ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കരാറിൻ്റെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സമാധാന കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാർ പൂർത്തിയായതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാൻ ട്രംപ് നിർദേശം […]
Read more

അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണം; നടപടിയുമായി യുപി സർക്കാർ

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. പെൺമക്കൾക്കെതിരെയുള്ള ആക്ഷേപകരവും മോശവുമായ പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഢിൽ 955 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയം പരസ്യമായി അപലപിച്ചത്.അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കർശന നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. മുൻ […]
Read more

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതിക്ക് നിർദ്ദേശം നൽകി അമിത് ഷാ

ഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി പ്രദേശങ്ങളും സമീപ ജില്ലകളും സമിതി അംഗങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നാണ് നിർദേശം. വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിലും സാമൂഹിക വിഭാഗങ്ങൾക്കിടയിലും ഉണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് സമിതി ശാസ്ത്രീയമായ പഠനം നടത്തും. അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹിക – പരിസ്ഥിതി ഘടകങ്ങൾ എന്നിവ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്നുണ്ടോ എന്നും പാനൽ പരിശോധിക്കും. […]
Read more

സർക്കാർ അഭിഭാഷക നിയമനം: പാർട്ടിയെയും മുന്നണിയെയും ഇരുട്ടിൽനിർത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് നിയമനം തീരുമാനിച്ചത്. അജണ്ടയ്ക്ക് പുറത്താണ് അഭിഭാഷക നിയമനം അവതരിപ്പിച്ചത്. അതത് വകുപ്പിന്റെ മന്ത്രിമാര്‍ പോലും സ്വന്തം വകുപ്പിലെ അഭിഭാഷക നിയമനം അറിഞ്ഞില്ലെന്നാണ് വിവരം. വിവാദമായ കെ ബി പ്രദീപിന്റെ നിയമനം ദേവസ്വം സെക്രട്ടറിയും അറിഞ്ഞിട്ടില്ലെന്നാണ് സൂചന. വകുപ്പ് സെക്രട്ടറിമാരുടെ മുന്നിലേക്ക് ഫയലുകള്‍ എത്തിയിട്ടില്ലെന്നും സൂചനയുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെയാണ് നിയമനങ്ങള്‍ തീരുമാനിച്ചതെന്നാണ് വിവരം. പ്രധാന നേതാക്കളുമായി പോലും കൂടിയാലോചനകള്‍ നടന്നിട്ടില്ല. കെ […]
Read more

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്

കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു […]
Read more

Recent News