പിണറായിക്കിട്ടൊരു കൊട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിലെ ആഭ്യന്തര വിലയിരുത്തലുകൾ പിണറായി വിജയനെ സംരക്ഷിക്കുമ്പോൾ പിണറായിക്കെതിരെ ഒളിയമ്പെയ്ത് മുതിർന്ന നേതാവ് തോമസ് ഐസക്ക്. കമ്യൂണിസ്റ്റുകാർ അഴിമതി കാണിക്കില്ലെന്ന പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് വിമർശിച്ചു. ഇത് തുടർഭരണ കാലത്ത് പിണറായിക്കതെിരെ ഉയർന്ന ആരോപണങ്ങൾക്ക് നേരെയാണെന്നാണ് വ്യാഖ്യാനങ്ങൾ ഉയർന്നിട്ടുണ്ട്. തോൽവിക്ക് കാരണം അഹങ്കാരവും ധാർഷ്ട്യവുമാണെന്ന വിമർശനം കൂടിയാണ് ഐസക്ക് പെരുമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് വ്യക്തമാക്കുന്നത്. നമ്മൾ നല്ലത് ചെയ്താൽ മാത്രം പോരാ, നമ്മൾ നല്ലവരാണെന്ന് ജനങ്ങൾക്ക് തോന്നുക കൂടി വേണം. ജനങ്ങളോടുള്ള പെരുമാറ്റത്തിലും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും ശരിയായ ശൈലി പുലർത്താൻ പാർട്ടിക്ക് കഴിയണമെന്ന അദ്ദേഹത്ിതന്റെ വാക്കുകൾ തെരഞ്ഞെടുപ്പുകാലത്തെ പിണറായിയുടെ വാവിട്ട വാക്കുകളെ ഉന്നമിട്ടതായിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News